NEWS
ഇളക്കിമറിച്ച ബൊഫോഴ്സ്; ഒടുവിൽ കേസിന് നിശ്ശബ്ദമായ അവസാനം

ന്യൂഡൽഹി ∙ ഇന്ത്യൻ രാഷ്ട്രീയത്തിൽ അഴിമതിയുടെ പര്യായമായി ചിത്രീകരിക്കപ്പെട്ട ബൊഫോഴ്സ് കേസ് ഒടുവിൽ എങ്ങുമെത്താതെ അവസാനിച്ചു. കഴിഞ്ഞദിവസം കേസുമായി ബന്ധപ്പെട്ട അവസാന ഹർജിയും സുപ്രീം കോടതി തള്ളി. കേസിന്റെ കഥ കഴിഞ്ഞു, അഥവാ കേസ് ഒരു കഥ മാത്രമായി.ബൊഫോഴ്സ് അഴിമതിക്കേസിൽ ഇടനിലക്കാരെന്ന നിലയിൽ പ്രതികളായ ഹിന്ദുജ സഹോദരൻമാർക്ക് 2005ൽ ഡൽഹി ഹൈക്കോടതി നൽകിയ ക്ലീൻചിറ്റ് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയത്. അതോടെ 4 പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ തീയും പുകയും ചീറ്റിയ കേസിലെ എല്ലാ നിയമനടപടികളും ഔദ്യോഗികമായി അവസാനിച്ചു.എന്നാൽ, ഹിന്ദുജ സഹോദരൻമാർക്കും ബൊഫോഴ്സിനുമെതിരായ എല്ലാ ക്രിമിനൽ കുറ്റങ്ങളും 2005ൽ ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരായ സിബിഐയുടെ അപ്പീൽ 2018 നവംബറിൽ സുപ്രീം കോടതിയും തള്ളി. ഈ വിധി ചോദ്യംചെയ്ത് അഭിഭാഷകനായ അജയ് കെ.അഗർവാൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയത്.
Fashion ⏭️


