NEWS

യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്നഫോട്ടോ മാതാവിന് അയച്ചു; പ്രതികൾ പരിചയക്കാർ


കോഴിക്കോട് ∙ ബെംഗളൂരുവിൽ എത്തിയ യുവാവിനെ 6 അംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ നേരത്തേ യുവാവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ്. യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ 3 പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തിരിച്ചറിഞ്ഞ 3 പ്രതികളിൽ ഉൾപ്പെട്ട യുവതിയുമായുള്ള പ്രശ്നത്തെ തുടർന്നാണ് തട്ടികൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ 24ന് ആണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെ താമസിക്കുമ്പോൾ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരു പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടികൊണ്ടുപോയത്. തുടർന്ന് പയമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയച്ചതായി പരാതിയിൽ പറയുന്നു. ശേഷം 8 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. യുവാവ് അവിടെ നിന്നു രക്ഷപ്പെട്ടു ചേവായൂർ ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു.


Fashion ⏭️

Back to top button