NEWS
ഐഫോൺ ഇനി മാസവാടകയ്ക്ക് വാങ്ങാം; പുത്തൻ പ്ലാനുമായി ആപ്പിൾ, വാടക ഇങ്ങനെ

സ്വന്തമായി ഒരു ഐഫോൺ എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ‘മാസവാടകയ്ക്ക്’ അതു ഉപയോഗിക്കാനുള്ള അവസരമൊരുങ്ങുന്നു. ഒന്നുമുതൽ രണ്ടുവർഷത്തേക്കുവരെ ‘പാട്ടത്തിന്’ (ലീസ്) ഐഫോണുകൾ ലഭ്യമാക്കാനുള്ള പദ്ധതി ആപ്പിൾ അവതരിപ്പിച്ചു. ആപ്പിൾ വാച്ച്, മാക്സ്, ഐപാഡ് എന്നിവയ്ക്കും സമാന പ്ലാൻ വരും. ആപ്പിൾ വാച്ചിന് 1-2 വർഷത്തേക്കും മാക്കിനും ഐപാഡിനും 2-3 വർഷത്തേക്കുമുള്ള പ്ലാനാണ് പരിഗണനയിൽ.വാടയ്ക്ക് ഐഫോൺ പദ്ധതി തുടക്കത്തിൽ അമേരിക്കയിലാണ് നടപ്പാക്കുന്നത്. 17.99 ഡോളർ (ഏകദേശം 1720 രൂപ) മുതലാണ് മാസവാടക. ‘ബയ് നൗ, പേ ലേറ്റർ’ വായ്പാക്കമ്പനിയായ ക്ലാർനയുമായി(Klarna) ചേർന്നാണ് ‘അപ്ഗ്രേഡ്’ എന്ന പദ്ധതി അവതരിപ്പിക്കുന്നത്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ശേഷമായിരിക്കും ഐഫോൺ നൽകുക.ലീസിങ് വഴി ഐഫോൺ വാങ്ങുന്നവർ കൃത്യം 2 വർഷം കഴിയുന്ന ദിവസം അതു തിരിച്ചേൽപ്പിക്കണം. 2 വർഷം ലീസിങ്ങിലൂടെ ഉപയോഗിച്ച ഫോൺ നിശ്ചിതതുക നൽകി സ്വന്തമാക്കാനും അവസരം ലഭിക്കും. അല്ലെങ്കിൽ അധികതുക നൽകി പുതിയ ഐഫോൺ വാങ്ങുകയും ചെയ്യാം.
Fashion ⏭️


