NEWS

പശ്ചിമേഷ്യൻ യുദ്ധം: നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്


ന്യൂഡൽഹി ∙ പശ്മിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പൂർണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകൾ പ്രകാരം കോഴിക്കോട് – സലാല റൂട്ടിലെ സർവീസുകൾ ഇന്ന് മുതൽ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട് – കുവൈത്ത് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു സർവീസ് മാത്രമായിരിക്കും. പിന്നീട് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിപ്പിക്കും.ബെംഗളൂരു – കുവൈത്ത് സർവീസുകൾ‌ ജൂലൈ 4 മുതൽ ആരംഭിക്കും. ആദ്യം ആഴ്ചയിൽ ഒരു സർവീസും, ജൂലായ് 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളായും ഇത് ഉയർത്തും. മംഗളൂരു – മസ്കത്ത് റൂട്ടിലെ സർവീസുകൾ ജൂലായ് 3 മുതൽ പുനസ്ഥാപിക്കും. മസ്കത്തിൽ നിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 40 സർവീസുകളാണ് നിലവിലുള്ളത്. കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്നും എയർലൈൻ അധികൃതർ അറിയിച്ചു.


Source link

Back to top button