NEWS

കേന്ദ്രമന്ത്രിമാരുടെ വസതി നവീകരിക്കാൻ 92 കോടി; ഒരു മന്ത്രിമന്ദിരത്തിന് ശരാശരി വാർഷികച്ചെലവ് 1.28 കോടി


ന്യൂഡൽഹി ∙ ഡൽഹിയിൽ ലട്യൻസ് സോണിലെ കേന്ദ്രമന്ത്രിമാരുടെ വീടുകൾ നവീകരിക്കാൻ 2025–26ൽ സർക്കാർ ചെലവഴിച്ചത് 92.35 കോടി രൂപ. ഈയിടെ രാജിവച്ച ധർമേന്ദ്ര പ്രധാൻ, രവ്‌നീത് സിങ് ബിട്ടു, ജോർജ് കുര്യൻ എന്നിവരുൾപ്പെടെ 72 പേരാണു കഴിഞ്ഞവർഷം മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. ആ നിലയ്ക്ക് ഒരു മന്ത്രിമന്ദിരത്തിനു ശരാശരി 1.28 കോടി രൂപയാണ് നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരുവർഷം ചെലവാക്കിയത്.വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുമ്പോൾ സർക്കാരിന്റെ ധൂർത്ത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞു. ആം ആദ്മി പാർട്ടിയും വിമർശിച്ചു. ഇത്രയും തുക ചെലവഴിച്ചിരുന്നെങ്കിൽ രാജ്യാന്തര നിലവാരമുള്ള 10 സ്കൂളുകൾ തുടങ്ങാമായിരുന്നുവെന്നു കോക്രോച്ച് ജനതാ പാർട്ടി പറഞ്ഞു. ലട്യൻസ് സോണിലെ ബംഗ്ലാവുകൾ മിക്കതും 100 വർഷം പഴക്കമുള്ളവയാണ്. ചോർച്ച അടയ്ക്കലും കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണിയും ടൈൽസ് മാറ്റലും ഉൾപ്പെടെയാണ് സിപി ഡബ്ല്യുഡി ചെയ്തത്.


Fashion ⏭️

Back to top button