SPORTS

2028 ഒളിംപിക്സ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നേരിട്ട് യോഗ്യത


ന്യൂഡൽഹി ∙ 2028 ലൊസാഞ്ചലസ് ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഈ ട്വന്റി20 ലോകകപ്പിൽ മത്സരിച്ച ഏഷ്യൻ ടീമുകളിൽ, റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ടീം എന്ന നിലയിലാണ് ഇന്ത്യൻ വനിതകൾക്ക് നേരിട്ട് യോഗ്യത ലഭിച്ചത്. അതേസമയം, ഈ വർഷം അവസാനമുള്ള റാങ്കിങ് പരിഗണിച്ചാകും പുരുഷ ടീമിന്റെ യോഗ്യത തീരുമാനിക്കുക. ഓരോ ഭൂഖണ്ഡത്തിലെയും റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകൾക്കാണ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ലഭിക്കുക.


Source link

Back to top button