NEWS

സംസ്ഥാനത്ത് ചെറു ആണവ നിലയം സ്ഥാപിക്കാൻ നീക്കം; വെല്ലുവിളികൾ ഏറെ

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, ചെറു ആണവ നിലയങ്ങൾ അഥവാ സ്മോൾ മോഡ്യുലാർ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട്. വരാനിരിക്കുന്ന 2027-32 കാലഘട്ടത്തിലെ പഞ്ചവത്സര പദ്ധതിക്കായി ആസൂത്രണ ബോർഡ് തയ്യാറാക്കിയ കരട് രേഖയിലാണ് ഈ നിർണ്ണായക പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്മോൾ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് ഇതിൽ പറയുന്നു. കഴിഞ്ഞ നവംബർ അഞ്ചിന് ചേർന്ന ആസൂത്രണ ബോർഡ് യോഗം ഈ അപ്രോച്ച് പേപ്പറിന് ഔദ്യോഗികമായി പച്ചക്കൊടി വീശിക്കഴിഞ്ഞു. ഈ രേഖയുടെ അടിസ്ഥാനത്തിലായിരിക്കും വരും വർഷങ്ങളിലെ പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്യുക.

ഇത്തരം നിലയങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെങ്കിലും, പദ്ധതിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തുക, വൈദ്യുതി ഗ്രിഡുകൾ സജ്ജമാക്കുക, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ നിർണ്ണായക ഉത്തരവാദിത്തങ്ങൾ സംസ്ഥാന സർക്കാരിനാണ്.

Fashion ⏭️

Back to top button