NEWS

ഹണിമൂണിനിടെ ഹോംസ്റ്റേയിൽ ബാർബിക്യൂ അപകടം: യുവതിക്ക് ദാരുണാന്ത്യം

കൊൽക്കത്ത∙ ഡാർജലിങ്ങിൽ ഹണിമൂൺ ആഘോഷിക്കവേ ബാർബിക്യൂ അടുപ്പിൽനിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി. പശ്ചിമ ബംഗാൾ സ്വദേശിയായ നികിത സാഹയാണ് ദാരുണമായി അന്തരിച്ചത്. ഭർത്താവ് സമീറിനൊപ്പം ഡാർജിലിങ്ങിലെ സിറ്റിയോങ്ങിൽ വെക്കേഷൻ ആഘോഷിക്കാൻ എത്തിയതായിരുന്നു ദമ്പതികൾ.

സെപ്റ്റംബർ 13-നായിരുന്നു ഹൃദയഭേദകമായ ഈ സംഭവം അരങ്ങേറിയത്. അപകടത്തിൽ സാരമായി പൊള്ളലേറ്റ നികിതയെ ഉടൻ തന്നെ സിലിഗുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ദമ്പതികൾ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ വെച്ച് ബാർബിക്യൂ ഒരുക്കുന്നതിനിടയിലാണ് തീ ആളിപ്പടർന്ന് അപകടം സംഭവിച്ചത്. ഹോംസ്റ്റേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് ഈ ദുരന്തത്തിന് കാരണമെന്ന് ഭർത്താവ് സമീർ ആരോപിച്ചു. തീയുടെ സമീപത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓയിൽ ഡ്രം വെച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും, ഇതിനെത്തുടർന്ന് തന്റെ ഭാര്യയുടെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

Fashion ⏭️

Back to top button