NEWS

അമ്മയെ അവസാനമായി കണ്ടു മടങ്ങിയ മലയാളി യുവതി ഡാലസിൽ അന്തരിച്ചു

ഡാലസ് ∙ തിരുവല്ല കുറ്റപ്പുഴ പാറേൽ കുടുംബത്തിലെ അംഗമായ ഏബ്രഹാം പാറേലിന്റെ (ബിനു) ഭാര്യ അച്ചാമ്മ എബ്രഹാം പാറേൽ (ബിന്ദു – 49) ഡാലസിൽ നിര്യാതയായി. തന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബത്തോടൊപ്പം തിരുവല്ലയിൽ പോയി തിരിച്ചെത്തിയ അന്ന് ഉച്ചയ്ക്ക്, ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് അപ്രതീക്ഷിത വിയോഗത്തിന് കാരണമായത്.

തിരുവല്ല പെരിങ്ങര പുലിപ്പുരയിൽ പി.സി. ചെറിയാന്റെയും പരേതയായ ആനി ചെറിയാന്റെയും മകളാണ് അച്ചാമ്മ. ജോവാന, ജോഷ്വാ എന്നിവരാണ് മക്കൾ (ഇരുവരും കോളജ് വിദ്യാർഥികളാണ്). ഡോ. ഷൈനു (അബുദാബി), മോൻസി (കെനിയ), പ്രീമ (ഒമാൻ) എന്നിവർ സഹോദരങ്ങളാണ്.

Fashion ⏭️

Back to top button