NEWS

ഇറാൻ രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവച്ചിട്ടു; പുതിയ വ്യോമ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ടെഹ്‌റാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ പറന്നുകൊണ്ടിരുന്ന രണ്ട് അമേരിക്കൻ ഡ്രോണുകളെ തങ്ങൾ വെടിവച്ചിട്ടതായി ഇറാൻ സൈനിക നേതൃത്വം വെളിപ്പെടുത്തി. തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് എംക്യു 9 ഡ്രോണുകൾ തകർത്തതെന്ന് റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെടുന്നു. ഫെബ്രുവരിയിൽ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം ഇറാൻ സൈന്യം വെടിവച്ചിടുന്ന 58-ാമത്തെ എംക്യു 9 ഡ്രോണാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനിലെ സൈനിക നീക്കങ്ങൾക്കിടെ ആകെ 45 എംക്യു 9 ഡ്രോണുകൾ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ‘പ്രെഡേറ്റർ’ എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യാധുനിക ഡ്രോണിന്റെ വിപണി വില ഏകദേശം 3 കോടി ഡോളർ (ഏകദേശം 278 കോടി രൂപ) മുതൽ 5 കോടി ഡോളർ വരെയാണ്.

Fashion ⏭️

Back to top button