NEWS
നൂഡിൽസ് കഴിച്ച ഏഴുവയസ്സുകാരി മരിച്ചു; സഹോദരി ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ജയ്പുരിൽ നൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴു വയസ്സുകാരി ദാരുണമായി മരിച്ചു. പിഹു കുമാവത്ത് എന്ന ബാലികയാണ് മരണപ്പെട്ടത്. സംഭവത്തിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കപ്പെടുന്ന പിഹുവിന്റെ മൂത്ത സഹോദരി ദിവ്യാംശി ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സഹോദരിമാർ നൂഡിൽസ് പാകം ചെയ്ത് കഴിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ വഴിമധ്യേ പിഹു മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.




