LIFESTYLE
ഇഎംഐ ഇല്ല, കിടക്കാൻ വാടകവീടുണ്ട്; കടമില്ല, സമാധാനമുണ്ട്; ആർക്കും അസൂയ തോന്നിപ്പിക്കുന്ന യുവാവിന്റെ ജീവിതം

ഇന്നത്തെ കാലത്ത് വിജയം എന്നാൽ സ്വന്തമായി ഒരു വീട്, ലക്ഷ്വറി കാർ, വലിയ ബാങ്ക് ബാലൻസ്, ഉയർന്ന ശമ്പളമുള്ള ജോലി എന്നിവയൊക്കെയാണ്. 30 വയസ്സാകുമ്പോഴേക്കും ഇതെല്ലാം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗം യുവാക്കളും. എന്നാൽ, ഈ ചിന്തകളെയെല്ലാം കാറ്റിൽപ്പറത്തി, സ്വന്തം ആരോഗ്യത്തിനും സമാധാനത്തിനും മുൻഗണന നൽകിയ ഒരു 35-കാരന്റെ സമൂഹമാധ്യമ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.ആ വൈറൽ കുറിപ്പ്ആശിഷ് ജെയിൻ എന്ന മുപ്പത്തിയഞ്ചുകാരൻ പങ്കുവച്ച കുറിപ്പാണ് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. വലിയ ആസ്തികളോ സമ്പാദ്യങ്ങളോ ഇല്ലെങ്കിലും സമാധാനപരമായ ഒരു ജീവിതം എങ്ങനെ നയിക്കാമെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നു.‘സ്വന്തമായി വീടില്ല, കാറില്ല, വലിയ ബാങ്ക് ബാലൻസോ വലിയ സ്റ്റോക്കുകളോ മ്യൂച്വൽ ഫണ്ടുകളോ ഇല്ല, ആകർഷകമായ ഒരു ജോലിയുമില്ല. എന്നാൽ ഞാൻ മാന്യമായ ഒരു വാടകവീട്ടിൽ താമസിക്കുന്നു, യാത്ര ചെയ്യാൻ ഊബർ ഉപയോഗിക്കുന്നു, ഏറ്റവും പ്രധാനമായി എനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല ’, ആശിഷ് കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ വീടും കാറും വാങ്ങാൻ ഇഎംഐകളുടെ പുറകെ പായുന്ന ഈ പ്രായത്തിൽ, ആശിഷ് തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ്.ആസ്തികൾക്കപ്പുറം ആരോഗ്യത്തിന് മുൻഗണനകഴിഞ്ഞ ഒരു വർഷത്തിനിടയിൽ തന്റെ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. ഭാവിയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നത് അവസാനിപ്പിച്ചതാണ് തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയതെന്ന് ആശിഷ് പറയുന്നു. ഒരു വർഷം മുൻപ് പുകവലി ഉപേക്ഷിച്ച അദ്ദേഹം, ജങ്ക് ഫൂഡ് കഴിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും ചെയ്തു.
Cinema ⏭️


