LIFESTYLE
വസ്ത്രങ്ങൾക്ക് മാത്രമായി ഒരു വെറൈറ്റി ക്ലോസറ്റ്, അകം നിറയെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ! ഇത് താരത്തിന്റെ ‘ഔറ ഫാമിങ്’

സമൂഹമാധ്യമത്തിലും ടെലിവിഷൻ ലോകത്തും ഒരുപോലെ തരംഗം സൃഷ്ടിച്ചയാളാണ് ‘ഓറി’ എന്ന പേരിൽ അറിയപ്പെടുന്ന ഓർഹാൻ അവത്രമണി. ‘ഖത്രോണ്‍ കെ ഖിലാഡി 15’ എന്ന റിയാലിറ്റി ഷോയിലൂടെയും ആഡംബരപൂർണമായ ജീവിതശൈലിയിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ ഓറിയുടെ വിശേഷങ്ങളെല്ലാം ആരാധകർക്ക് കൗതുകമാണ്. എല്ലാ സെലിബ്രിറ്റി പാർട്ടികളിലും തിളങ്ങിനിൽക്കുക, ബോളിവുഡ് താരങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുക, സമൂഹമാധ്യമ ഫീഡുകളിൽ നിറഞ്ഞുനിൽക്കുക–ഇതാണ് ഓറിയുടെ വിനോദം.പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ വ്ലോഗിലൂടെയാണ് ഓറിയുടെ ആഡംബര ഭവനത്തിന്റെ അകത്തളങ്ങൾ ലോകം കണ്ടത്. ഒരു ആർട്ട് ഗാലറിയെ ഓർമിപ്പിക്കുന്ന കലാസൃഷ്ടികളും, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനർ വസ്ത്രശേഖരങ്ങളും, പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന അലങ്കാരങ്ങളും നിറഞ്ഞ ഒരു സ്വപ്നഭവനമാണ് ഓറിയുടേത്.പഴയ പാർസി വീട്കറുത്ത നിറത്തിലുള്ള വലിയൊരു മരവാതിൽ തുറന്നാണ് ഈ ആഡംബര ഭവനത്തിലേക്ക് പ്രവേശിക്കുന്നത്. ഐവറി പേസ്റ്റൽ ഷേഡിലാണ് ഇടനാഴികള്‍ പെയിന്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന മേശയിൽ അപൂർവമായ ഫോൺ കേസുകളുടെ വലിയ ശേഖരം കാണാം.സ്വപ്ന സമാനമായ വാർഡ്രോബുകൾസൗകര്യങ്ങൾക്കും മിനിമലിസത്തിനും പ്രാധാന്യം നൽകിയാണ് കിടപ്പുമുറി. പേസ്റ്റൽ ഐവറി നിറത്തിലുള്ള ചുവരുകളും വലിയൊരു ക്വീൻ സൈസ് കട്ടിലും ചുവരിൽ ഉറപ്പിച്ച ടിവിയും ഈ മുറിക്ക് ശാന്തമായ അന്തരീക്ഷം നൽകുന്നു. അലമാരകളിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.
Cinema ⏭️


