LIFESTYLE
ആമസോൺ ഇന്ത്യ ഗ്രേറ്റ് ഫ്രീഡം സെയിൽ; വിലക്കുറവിൽ വീട് അലങ്കരിക്കാം

മഴക്കാലം വീടിന് ഒരുതരം മങ്ങിയതും വിരസവുമായ ഭാവം നൽകിയേക്കാം. മഴ െപയ്യുന്നത് നമ്മൾ ആസ്വദിക്കും പക്ഷേ നനഞ്ഞ തുണി ധരിച്ചുകൊണ്ട് വീട്ടിലേക്ക് കയറുന്നത് നമുക്ക് ഇഷ്ടമാകണമെന്നില്ല. മഴ നനഞ്ഞ മണ്ണിന്റെ ഗന്ധം നമുക്ക് ഏറെ ഇഷ്ടമാണെങ്കിലും, ചെളി പുരണ്ട ഷൂസുകളുമായി വീട്ടിലേക്ക് കയറുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത കാര്യമാണ്. വീടിനെ മഴക്കാലം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്നാൽ അത് വീടിന്റെ മനോഹാരിതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലാവരുത്. മഴക്കാലത്തെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുതന്നെ വീടിന്റെ അകത്തളങ്ങളിൽ ചെറിയ മാറ്റങ്ങളും വർണ്ണാഭമായ അലങ്കാരങ്ങളും കൊണ്ടുവരുന്നത്, ആ വിരസത മാറ്റി വീടിനെ കൂടുതൽ മനോഹരമാക്കാനുള്ള മികച്ച മാർഗമാണ്. അതിന് ആവശ്യമുളള ധാരാളം വസ്തുക്കൾ ആമസോണിൽ ലഭ്യമാണ്. ആമസോൺ ഇന്ത്യ ഗ്രേറ്റ് ഫ്രീഡം സെയിൽ ഈ വസ്തുക്കളെല്ലാം നിങ്ങൾക്ക് വമ്പിച്ച വിലക്കുറവിൽ ലഭ്യമാക്കുന്നു. പരിചയപ്പെടാം അഞ്ച് അലങ്കാര വസ്തുക്കൾവീടിനുള്ളിൽ നിറങ്ങളുടെ തിളക്കം മഴക്കാലം എത്തുന്നതോടെ അന്തരീക്ഷത്തിൽ പെട്ടെന്നുതന്നെ ഒരുതരം മ്ലാനതയും ഇരുട്ടും നിറയാറുണ്ട്. ഈ മങ്ങിയ അന്തരീക്ഷത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം വീടിനുള്ളിൽ നിറങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ്. വർണ്ണാഭമായ കർട്ടനുകൾ, പല നിറങ്ങളിലുള്ള അബ്‌സ്ട്രാക്റ്റ് ഡിസൈനുകളുള്ള റഗ്ഗുകൾ, പാസ്റ്റൽ ഷേഡിലുള്ള കുഷ്യനുകൾ എന്നിവ ഉപയോഗിച്ച് ഈ സീസണിൽ വീടിന്റെ ഭംഗി വർദ്ധിപ്പിക്കാം. ഊർജ്ജസ്വലമായ ഓറഞ്ച്, തിളക്കമുള്ള പിങ്ക് തുടങ്ങിയ നിറങ്ങൾ വീടിന് ഉന്മേഷം പകരുന്ന നിറക്കൂട്ടുകൾ നൽകാൻ അനുയോജ്യമാണ്.ബാൽക്കണിയിൽ ഫർണിച്ചറുകൾ ചാറ്റൽമഴ ആസ്വദിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? ചൂടുള്ള ചായയുമായി ബാൽക്കണിയിലിരുന്ന് ആ മഴ ആസ്വദിക്കുന്നതിനേക്കാൾ മികച്ചതായി മറ്റെന്തുണ്ട്! നിങ്ങളുടെ വീടിന്റെ ഏറ്റവും മനോഹരമായ ഇടമായി ബാൽക്കണിയെ മാറ്റിയെടുക്കൂ. പുറത്തെ ഈ സ്ഥലത്ത് സൗകര്യപ്രദമായ ഫർണിച്ചറുകൾ ക്രമീകരിച്ച്, അവിടെ ചെലവഴിക്കുന്ന സമയം കൂടുതൽ ആസ്വാദ്യകരമാക്കൂ. തുറസ്സായ ഈ ഭാഗം ബ്ലൈൻഡ്സ് ഉപയോഗിച്ച് മറയ്ക്കാവുന്നതാണ്. ഇനി മുതൽ ബാൽക്കണിയിലിരുന്ന് നിങ്ങളുടെ ചായനേരം അവിസ്മരണീയമാക്കാം.ഡോർ മാറ്റുകൾ നന്നായി ഈർപ്പം വലിച്ചെടുക്കുന്ന ഡോർ മാറ്റുകൾ അത്യാവശ്യമാണ്. മഴക്കാലത്ത് പുറത്തുനിന്നുള്ള അഴുക്കും ചെളിയും വീടിനുള്ളിലേക്ക് കടന്നുവരാൻ സാധ്യതയുള്ളതിനാൽ, അവയെ തടഞ്ഞുനിർത്താൻ ഡോർ മാറ്റുകൾ തീർച്ചയായും ആവശ്യമാണ്. അപകട സാധ്യത കൂറയ്ക്കാനും ഡോർ മാറ്റുകൾ സഹായിക്കുന്നു.
Cinema ⏭️


