LIFESTYLE
വമ്പൻ ആഡംബരം, വില കോടികൾ; വീണ്ടും ഫ്ലാറ്റ് സ്വന്തമാക്കി കോലിയും അനുഷ്‌കയും

പ്രമുഖ സെലിബ്രിറ്റി നിക്ഷേപകരായ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും വീണ്ടും റിയൽ എസ്റ്റേറ്റ് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. മുംബൈയിലെ പ്രശസ്തമായ ആഡംബര റസിഡൻഷ്യൽ കേന്ദ്രങ്ങളിലൊന്നായ വെർസോവയിൽ കോടികൾ വിലമതിക്കുന്ന പുതിയ അപ്പാർട്മെന്റ് സ്വന്തമാക്കിയാണ് താരദമ്പതികൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. പ്രോപ്പർട്ടി റജിസ്ട്രേഷൻ വെബ്‌സൈറ്റായ ‘സാപ്കി.കോം’ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.വെർസോവയിലെ പുതിയ ആഡംബരക്കൂട്പ്രോപ്പർട്ടി റജിസ്‌ട്രേഷൻ രേഖകൾ പ്രകാരം, അന്ധേരി വെസ്റ്റ് ഏരിയയിലെ വെർസോവയിൽ സ്ഥിതി ചെയ്യുന്ന ‘ഗോദ്‌റെജ് സ്‌കൈഷോർ’ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഈ ആഡംബര ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.18.29 കോടി രൂപയ്ക്കാണ് താരദമ്പതികൾ ഈ ഫ്ലാറ്റ് സ്വന്തമാക്കിരിക്കുന്നത്. 2,644 ചതുരശ്ര അടി വിസ്തീർണവും 316 ചതുരശ്ര അടി എക്‌സ്‌ക്ലൂസീവ് ഏരിയയും മൂന്ന് കാർ പാർക്കിങ് സ്‌പോട്ടുകളും ഈ അപ്പാർട്മെന്റിന്റെ ഭാഗമാണ്. ജൂലൈ 21-നാണ് ഈ പ്രോപ്പർട്ടി ഔദ്യോഗികമായി റജിസ്റ്റർ ചെയ്തത്. ഇതിനായി 1.09 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയായും 30,000 രൂപ റജിസ്‌ട്രേഷൻ ഫീസായും ദമ്പതികൾ ഒടുക്കിയിട്ടുണ്ട്.സെലിബ്രിറ്റികളുടെ പ്രിയ ഇടംതാരപ്പൊലിമയുള്ള വെർസോവയിലെ ഇതേ കെട്ടിടത്തിലേക്ക് എത്തുന്ന ആദ്യ സെലിബ്രിറ്റികളല്ല വിരുഷ്‌ക ദമ്പതികൾ. റിയൽ എസ്റ്റേറ്റ് ഡേറ്റ അനലിറ്റിക്സ് സ്ഥാപനമായ ‘ലിയാസസ് ഫോറസ്’ നൽകുന്ന വിവരമനുസരിച്ച്, പ്രശസ്ത ബോളിവുഡ് നടി തബുവും ഇതേ ഗോദ്‌റെജ് പ്രോപ്പർട്ടീസിൽ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. 2026 ഏപ്രിലിൽ 10 കോടി രൂപയ്ക്കാണ് 2,153 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്മെന്റ് തബു സ്വന്തമാക്കിയത്.
Cinema ⏭️


