LIFESTYLE
കൊച്ചുമുറിയിൽ നിന്ന് 855 കോടിയുടെ റിയൽ എസ്റ്റേറ്റ് രാജാവിലേക്ക്! ബോളിവുഡ് നായകന് ജീവിതത്തിൽ അടിച്ചത് ‘ബംപർ ലോട്ടറി’!

ബോളിവുഡിന്റെ ചരിത്രത്തിൽ വെന്നിക്കൊടി പാറിച്ച നായകന്മാർ നിരവധിയുണ്ട്. എന്നാൽ ക്യാമറയ്ക്ക് മുന്നിലെ തിളക്കത്തിനപ്പുറം റിയൽ എസ്റ്റേറ്റ് വിപണിയുടെ നിശബ്ദ തരംഗങ്ങളെ തിരിച്ചറിഞ്ഞ്, കോടികളുടെ സാമ്രാജ്യം പടുത്തുയർത്തിയ മറ്റൊരു നടൻ ബോളിവുഡിൽ അപൂർവമായിരിക്കും. എൺപതുകളിൽ ‘ജമ്പിംഗ് ജാക്ക്’ എന്ന പേരിൽ ആക്ഷനിലും നൃത്തത്തിലും ആരാധകരെ ആവേശഭരിതരാക്കിയ ജിതേന്ദ്ര കപൂർ ഇന്ന് വാർത്തകളിൽ നിറയുന്നത് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പേരിലാണ്.മുംബൈയിലെ ഒരു കൊച്ചു മുറിയിൽ നിന്ന് തുടങ്ങി, ഇന്നിപ്പോൾ 855 കോടി രൂപയുടെ വരെ വമ്പൻ ഡീലുകൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഭീമനായി ജിതേന്ദ്ര വളർന്ന കഥ, ഏതൊരു നിക്ഷേപകനെയും അമ്പരപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ ഒരു വിജയഗാഥയാണ്.ചാളിലെ 20×10 മുറിയിൽ നിന്ന് പാലി ഹില്ലിലെ കൊട്ടാരത്തിലേക്ക്ജിതേന്ദ്രയുടെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല. തുടക്കകാലത്ത് എട്ടംഗങ്ങളടങ്ങുന്ന കപൂർ കുടുംബം ജീവിച്ചിരുന്നത് മുംബൈയിലെ 20×10 അടി മാത്രം വലുപ്പമുള്ള കൊച്ചു മുറിയിലായിരുന്നു. അവിടുന്ന് ബോളിവുഡിന്റെ താരസിംഹാസനത്തിലേക്ക് ഉയർന്നപ്പോഴും, ലഭിക്കുന്ന വരുമാനം കൃത്യമായി നിക്ഷേപിക്കാനുള്ള ദീർഘവീക്ഷണം അദ്ദേഹം കാണിച്ചു.ആ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു പാലി ഹില്ലിലെ ബംഗ്ലാവ് വാങ്ങിയത്. അന്നത്തെ പ്രശസ്ത താരം ഭാരത് ഭൂഷൺ സാമ്പത്തിക പ്രതിസന്ധിയിലായ സമയത്താണ് തന്റെ പാലി ഹില്ലിലെ ബംഗ്ലാവ് വിൽക്കാൻ ജിതേന്ദ്രയെ സമീപിക്കുന്നത്. അച്ഛന്റെ പിന്തുണയോടെ 4.25 ലക്ഷം രൂപയ്ക്ക് ജിതേന്ദ്ര ആ പ്രോപ്പർട്ടി സ്വന്തമാക്കി. ബംഗ്ലാവിനൊപ്പം 3,450 ചതുരശ്ര അടി സ്ഥലവും ആ തുകയ്ക്ക് തന്നെ ലഭിച്ചു.തേക്ക് വിറ്റപ്പോൾ കിട്ടിയത് വൻ തുക!
Cinema ⏭️


