കർക്കടക മാസത്തിൽ രാവിലെ കുടിക്കാൻ ‘മല്ലികാപ്പി’, വീട്ടിലുള്ള ചേരുവകൾ കൊണ്ട് ആരോഗ്യം നിലനിർത്താം

പ്രതീകാത്മക ചിത്രം
മലയാള കലണ്ടറിലെ അവസാന മാസമാണ് കർക്കടകം. കർക്കടകത്തെ ‘രാമായണ മാസം’ എന്നും ഔഷധങ്ങളുടെ മാസം എന്നും വിശേഷിപ്പിക്കാറുണ്ട്. കനത്ത മഴയും ഈർപ്പമുള്ള കാലാവസ്ഥയും കാരണം ഈ മാസം കേരളത്തിൽ രോഗങ്ങളുടെ കൂടി കാലമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് കർക്കടക മാസത്തിന് മലയാളികൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
പരമ്പരാഗതമായി മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷിയും ദഹനശേഷിയും കുറയുമെന്നാണ് ആയുർവേദം പറയുന്നത്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരാൻ കർക്കടകം അനുയോജ്യമായ മാസമായി കണക്കാക്കപ്പെടുന്നു.
കർക്കടക കഞ്ഞി, കർക്കടക ചികിത്സ തുടങ്ങി നിരവധി മാർഗങ്ങളാണ് ഈ മാസത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനായി മലയാളികൾ സ്വീകരിക്കുന്നത്. കർക്കടക മാസത്തിൽ കേരളത്തിൽ പതിവായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ഔഷധപാനീയമാണ് മല്ലി കാപ്പി. പേരിൽ “കാപ്പി” ഉണ്ടെങ്കിലും ഇത് കാപ്പിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയമല്ല. ഇത് ദിവസവും രാവിലെ കുടിച്ചുകഴിഞ്ഞാൽ ശരീരത്തിന് ചൂട് ലഭിക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർദ്ധിക്കും.
മല്ലികാപ്പി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
മല്ലി (മല്ലിവിത്ത്) – പ്രധാന ചേരുവ
ചുക്ക്
കുരുമുളക്
ജീരകം
തുളസിയില
ശർക്കര അല്ലെങ്കിൽ കരിപ്പട്ടി
വെള്ളം
ഉണ്ടാക്കേണ്ട രീതി
മല്ലി, ചുക്ക്, കുരുമുളക് എന്നിവ വറുത്ത് പൊടിച്ച് സൂക്ഷിച്ചുവയ്ക്കുക. ആവശ്യാനുസരണം ഉപയോഗിക്കാൻ സാധിക്കും. കാപ്പി ഉണ്ടാക്കുന്നതിനായി
വെള്ളം നന്നായി തിളപ്പിച്ചതിന് ശേഷം ഈ പൊടി ചേർക്കുക. അഞ്ച് മുതൽ ഏഴ് മിനിട്ട് വരെ തിളപ്പിച്ചതിന് ശേഷം അരിച്ചെടുത്ത് ശർക്കര ചേർത്ത് ചൂടോടെ കുടിക്കാം.
മല്ലികാപ്പിയുടെ ഗുണങ്ങൾ
ദഹനശേഷി മെച്ചപ്പെടുത്താൻ
ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന്
തണുപ്പിൽ നിന്ന് ശരീരത്തിന് ചൂട് ലഭിക്കാൻ
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ക്ഷീണം കുറയ്ക്കാൻ സഹായിക്കും
English Summary
Karkidakam, the last month of the Malayalam calendar (mid-July to mid-August), is known as the “Ramayana Month” and the “Month of Ayurveda.” As the rainy season is associated with reduced immunity and digestion, many people in Kerala follow traditional health practices during this period. These include consuming Karkidaka Kanji, undergoing Ayurvedic treatments, and drinking Malli Coffee (Coriander Coffee)—a herbal drink made with coriander seeds, dry ginger, pepper, cumin, tulsi, jaggery, and water. It is believed to improve digestion, boost immunity, provide warmth, and help relieve cough, cold, and seasonal fatigue.
Source link


