NEWS

കുവൈത്തിൽ ഇറാൻ ആക്രമണം: രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു

ദുബായ്∙ കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തമാക്കി. താൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ പേരിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി മെലോനി ‘എക്സി’ൽ കുറിച്ചു.

കുവൈത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തെ നിർണായക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും നിരപരാധികളായ സാധാരണക്കാരെ അപകടത്തിലാക്കിയും ഇറാൻ നടത്തുന്ന ഇത്തരം അക്രമങ്ങൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഈ ആക്രമണങ്ങളുടെ എല്ലാവിധ പ്രത്യാഘാതങ്ങൾക്കും ഇറാൻ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും പ്രസ്താവനയിൽ കൗൺസിൽ മുന്നറിയിപ്പ് നൽകി.

Fashion ⏭️

Back to top button