SPORTS

ഹോങ്കോങ് സിക്സസ്: പാക്കിസ്ഥാന് അഞ്ചാം സ്ഥാനം, ട്രോഫികളുമായി അഫ്രീദിയുടെ ഫോട്ടോഷൂട്ടും ട്രോളുകളും

2022-ലെ ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. സമാനമായ രീതിയിൽ, ട്വന്റി20 ലോകകപ്പ് ജേതാക്കളായപ്പോൾ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ട്രോഫിയോടൊപ്പം ഉറങ്ങുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ, സമാനമായൊരു പ്രവണത പിന്തുടർന്നിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ അബ്ബാസ് അഫ്രീദി. ഹോങ് കോങ് സിക്സസ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ അബ്ബാസ്, അവ തനിക്ക് ചുറ്റും നിരത്തിവെച്ച് ഉറങ്ങുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹോങ് കോങ് സിക്സസിൽ ഇത്തവണ പാക്കിസ്ഥാന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നെങ്കിലും പ്ലേറ്റ് ചാമ്പ്യൻ പട്ടം സ്വന്തമാക്കാൻ ടീമിന് സാധിച്ചു. 2025-ലെ ഹോങ് കോങ് സിക്സസ് കിരീടം പാക്കിസ്ഥാന്റെ പേരിലായിരുന്നുവെങ്കിലും, 2026-ലെ ടൂർണമെന്റിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്താൻ പോലും ടീമിനായില്ല. എങ്കിലും, മിന്നുന്ന ഫോമിലായിരുന്ന ഇരുപത്തിയഞ്ചുകാരനായ അബ്ബാസ് അഫ്രീദി വ്യക്തിഗത മികവ് കൊണ്ട് ശ്രദ്ധേയനായി. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി മൂന്ന് അർധ സെഞ്ചറികളാണ് ഈ താരം അടിച്ചുകൂട്ടിയത്. 73, 55, 35, 53 എന്നിങ്ങനെ മികച്ച സ്‌കോറുകളാണ് ഓരോ മത്സരത്തിലും അബ്ബാസ് അഫ്രീദിയുടെ ബാറ്റിൽ നിന്ന് പിറന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലോ (ICC) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ (ACC) നേരിട്ട് നിയന്ത്രിക്കുന്ന ടൂർണമെന്റല്ല ഇത്. ഹോങ്കോങ് ക്രിക്കറ്റ് അധികൃതരുടെ നേതൃത്വത്തിൽ സ്വതന്ത്രമായി സംഘടിപ്പിക്കപ്പെടുന്ന ആറ് ഓവറുകൾ വീതമുള്ള ക്രിക്കറ്റ് ടൂർണമെന്റാണിത്.

Auto ⏭️

Back to top button