കിച്ചൻ വൃത്തിയായി സൂക്ഷിക്കാൻ ഹാങ്ങിങ് ട്രാഷ് ബിൻ; ഓഫർ വിലയിൽ സ്വന്തമാക്കാം

അടുക്കളയിൽ പാചകത്തിരക്കുകളിൽ ഏർപ്പെടുമ്പോൾ പച്ചക്കറികളുടെ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കളയാനായി ഓരോ തവണയും വേസ്റ്റ് ബിന്നിനടുത്തേക്ക് നടക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ഈയൊരു സാഹചര്യത്തിന് പരിഹാരമായി ഉപയോഗിക്കാവുന്ന മികച്ചൊരു ഉപകരണമാണ് ഹാങ്ങിങ് കിച്ചൺ ട്രാഷ് ബിൻ. അടുക്കളയിലെ ക്യാബിനറ്റുകളുടെ വാതിലുകളിലോ സൗകര്യപ്രദമായ മറ്റ് ഇടങ്ങളിലോ വളരെ എളുപ്പത്തിൽ തൂക്കിയിടാൻ സാധിക്കും വിധമാണ് ഇതിന്റെ നിർമ്മിതി.
ഭക്ഷണം പാകം ചെയ്യുമ്പോഴോ പച്ചക്കറികൾ അരിയുന്ന സമയത്തോ ഉണ്ടാകുന്ന മാലിന്യങ്ങൾ പെട്ടെന്ന് തന്നെ ഇതിലേക്ക് നിക്ഷേപിക്കാനാകും. അടുക്കളയിലെ തറയിൽ അധികസ്ഥലം മെനക്കെടുത്താതെ തന്നെ മാലിന്യങ്ങൾ ഭംഗിയായി ശേഖരിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. വൃത്തിയുള്ള അടുക്കള ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ഉൽപന്നമാണിത്. നിലവിൽ ആമസോണിലൂടെ വൻ വിലക്കിഴിവിലാണ് ഈ വേസ്റ്റ് ബിൻ ലഭ്യമാക്കുന്നത്.




