NEWS

നവംബർ 7ന് ടെക്നോപാർക്കിൽ ജനറേറ്റീവ് എഐ ഹാക്കത്തോൺ: സാങ്കേതിക പ്രതിഭകൾക്ക് വേദിയൊരുങ്ങുന്നു

തിരുവനന്തപുരം ടെക്നോപാർക്ക് സെന്റർ വേദിയാകുന്ന ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7-ന് നടക്കും. നിർമിത ബുദ്ധി, ജനറേറ്റീവ് എഐ എന്നീ മേഖലകളിലെ നൂതന സാങ്കേതിക ആശയങ്ങൾ രൂപപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ടെക്നോപാർക്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി, ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) തിരുവനന്തപുരം ശാഖ, ക്ലൗഡ്‌വേവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ഈ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

പുതിയ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്താനും തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാനും ഐടി രംഗത്തുള്ളവർക്കും എഐ ഗവേഷകർക്കും ഒപ്പം സാങ്കേതികവിദ്യയിൽ താൽപര്യമുള്ള വിദ്യാർഥികൾക്കും ഈ വേദി വലിയ അവസരമൊരുക്കും.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. അനൂപ് പി. അംബിക, ക്ലൗഡ്‌വേവ് ഇന്റലിജൻസ് സ്ഥാപകനും ഡയറക്ടറുമായ ഡോ. സാബു എം. തമ്പി, ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷക ഡോ. നാൻസി വിക്ടർ എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി എത്തും. കൂടാതെ, ഓർത്തോ എഫ് എക്സ് സീനിയർ മാനേജർ വർഗീസ് ജോർജും പ്രത്യേക അതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

Fashion ⏭️

Back to top button