NEWS

എംവിഐക്ക് സിഐടിയുക്കാരുടെ വധഭീഷണി: ഇനി വന്നാൽ കുടുംബക്കല്ലറയിൽ എന്ന് മുന്നറിയിപ്പ്

കുമളി (ഇടുക്കി): സഞ്ചാരികളുമായി അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ജീപ്പുകൾ പരിശോധിച്ചതിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് നേരെ സിഐടിയു പ്രവർത്തകരുടെ വധഭീഷണി. വണ്ടിപ്പെരിയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥനായ എസ്. ഫ്രാൻസിസിനെതിരെയാണ് നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ സംഭവത്തിൽ എംവിഐ വണ്ടിപ്പെരിയാർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.

വിനോദസഞ്ചാര മേഖലയിൽ ജീപ്പ് ഓടിക്കുന്ന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന നിർദേശം ഇദ്ദേഹം ജില്ലാ കലക്ടർക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ഇതാകാം ഡ്രൈവർമാരിൽ ചിലരെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം 11-ാം തീയതി നടത്തിയ വാഹന പരിശോധനയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് സിഐടിയു നേതാക്കൾ ഉദ്യോഗസ്ഥനെതിരെ പരസ്യമായ ഭീഷണികളുമായി രംഗത്തെത്തുകയായിരുന്നു.

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ, ഭീഷണിയുടെ തെളിവുകൾ സഹിതം ഇന്നലെയാണ് എംവിഐ പൊലീസിൽ പരാതി നൽകിയത്.

Fashion ⏭️

Back to top button