CINEMA

‘ഞാനൊരു മോശം അമ്മയാണോ? എന്തിനും ഏതിനും ശ്രീനിഷിനെ ആശ്രിയിക്കാനാവില്ല’; ഏങ്ങിക്കരഞ്ഞ് പേർളി


പേർളി യാത്രയ്‌ക്കിടെ (ചിത്രം: യൂട്യൂബ് വീഡിയോ സ്‌ക്രീൻഷോട്ട്)

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേർളി മാണി. അവതാരകയായും നടിയായും പ്രേക്ഷകർക്ക് മുന്നിലെത്തിയ പേർളി, ബിഗ് ബോസിലൂടെയാണ് ഏവരുടെയും മനസ് കീഴടക്കിയത്. സഹമത്സരാർത്ഥിയായിരുന്നു ശ്രീനിഷുമായുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചതോടെ പേർളിക്ക് ആരാധകർ കൂടി. പിന്നീടുള്ള ഇവരുടെ ജീവിതം ‘പേർളി മാണി ഷോ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കാൻ തുടങ്ങി.

സ്ലോവാക്കിയയിലേക്ക് താനൊരു സോളോ ട്രിപ്പ് നടത്തുന്ന വിവരം ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോയിലൂടെ പേർളി അറിയിച്ചത്. എന്തിനും ഏതിനും ശ്രീനിഷിനെ ആശ്രയിക്കുന്ന അവസ്ഥയിൽ നിന്ന് പുറത്തുകടക്കാനായാണ് പേർളി സോളോ ട്രിപ്പിനുപോയത്. ഒറ്റയ്‌ക്കുള്ള യാത്രയിൽ പേർളിക്കും ചിലതൊക്കെ പഠിക്കാനുണ്ടെന്നാണ് ശ്രീനിഷും പറഞ്ഞത്. യാത്രയുടെ രണ്ടുഭാഗങ്ങൾ ഇതുവരെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. മൂന്നാമത്തെ വീഡിയോയുടെ ചില ഭാഗങ്ങളും രണ്ടാമത്തെ വീഡിയോയിലുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് സബ്‌‌സ്‌ക്രൈബേഴ്‌സെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്.

ആവേശത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌തുവെങ്കിലും യാത്രയോടടുക്കുമ്പോൾ പേ‌ളിക്ക് പരിഭ്രാന്തിയായിരുന്നുവെന്നും ഒരുപാട് കരഞ്ഞിരുന്നുവെന്നുമാണ് ശ്രീനിഷ് പറയുന്നത്. ശ്രീനിഷിനെയും മക്കളെയും ഇത്രയും ദിവസം കാണാതിരിക്കാൻ സാധിക്കുമോ എന്നായിരുന്നു പലരും കമന്റിട്ടിരുന്നതും. യാത്രയുടെ തുടക്കത്തിൽ കുറച്ച് വിഷമമുണ്ടായിരുന്നെങ്കിലും പിന്നീടത് മാറിയെന്ന് വീഡിയോയിൽ വ്യക്തമാണ്. റെയിൽവേ സ്റ്റേഷനിൽ പെട്ടുപോയപ്പോൾ കരച്ചിൽ വരുന്നു എന്നെല്ലാം പറഞ്ഞെങ്കിലും വളരെ നല്ലരീതിയിൽ തന്നെ പേർളി അത് കൈകാര്യം ചെയ്‌തു. തനിക്കുണ്ടായ അനുഭവങ്ങളും മനഹോരമായ കാഴ്‌‌ചകളുമെല്ലാം അതേപടി പേർളിയുടെ വ്ലോഗിൽ കാണാം.

ഇനി സോളോ ട്രിപ്പ് പോയിട്ട് സോ എന്ന് പോലും പറയില്ലെന്നാണ് പേർളി പറയുന്നത്. യാത്രയുടെ മൂന്നാം ഭാഗത്തിനായി ഏവരും കാത്തിരിക്കുകയാണ്. താനൊരു മോശം അമ്മയാണോ എന്ന് ചോദിച്ചുകൊണ്ട് പേർളി ഏങ്ങിക്കരയുന്നത് ഈ വീഡിയോയിൽ കാണാം. പേർളിയെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകളെല്ലാം വന്നിരിക്കുന്നത്. ധൈര്യം സമ്മതിക്കണമെന്നും, തീർച്ചയായും പേർളി നല്ലൊരു അമ്മയാണെന്നുമാണ് കമന്റുകൾ നിറയുന്നത്.

English Summary

Popular actress Pearle Maaney recently undertook a solo trip to Slovakia, documenting her experiences on her YouTube channel. The journey aimed to foster her independence, moving away from relying on her husband, Srinish. Despite initial anxieties and emotional moments, Maaney successfully navigated the solo adventure, managing challenges like being stranded. Viewers have praised her courage and resilience, eagerly awaiting the next installment of her travel
RELATED TOPICS: PEARLE MAANEY, PEARLE MAANEY SOLO TRIP, PEARLE MAANEY FAMILY, PEARLE MAANEY SHOW, PEARLE MAANEY YOUTUBE VIDEO


Business ⏭️

Back to top button