ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ച് സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജൂലായ് മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. 8,46,456 പേർക്ക് ദേശീയ പദ്ധതി പ്രകാരമുള്ള പെൻഷനും ലഭിക്കുന്നുണ്ട്. അടുത്ത മാസം മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്.
അതേസമയം, പെൻഷൻ കമ്പനിക്ക് വായ്‌പയ്‌ക്കായി മുൻ സർക്കാർ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. പെൻഷൻ മുടങ്ങാതിരിക്കാൻ ഒമ്പത് ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. 1325 കോടിയാണ് സമാഹരിച്ചത്. സർക്കാരിൽ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന സംഘങ്ങളുടെ പരാതിയും പുതിയ കൺസോർഷ്യത്തിനുള്ള സാദ്ധ്യത യുഡിഎഫ് സർക്കാർ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പ് നടപടി.
English Summary
Kerala’s July social security pension distribution will commence on July 20. Chief Minister V.D. Satheesan announced a ₹1095 crore allocation for over 5.1 million beneficiaries, with distribution completing by August 3. Separately, the Cooperative Department dissolved the previous government’s pension loan consortium, citing repayment delays and the current administration exploring new financing options.
RELATED TOPICS: KERALA WELFARE PENSION, WELFARE PENSION DISTRIBUTION, KERALA GOVERNMENT, SOCIAL SECURITY PENSION KERALA, KSHEMA PENSION KERALA
Read News ⏭️


