CINEMA

ലാലേട്ടനൊപ്പം പോത്തേട്ടൻ,​ ‘ നെടുങ്കണ്ടം മിറക്കിൾ ‘ ഔദ്യോഗിക പ്രഖ്യാപനം നടത്തി


MOHANLAL DILEESH POTHAN

ദിലീഷ് പോത്തനൊപ്പം മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറക്കിൾ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് മോഹൻലാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോണാണ് ചിത്രത്തിന്റെ നിർമ്മാണം. മലൈക്കോട്ടെ വാലിബന് ശേഷം ഈ ബാനർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം സുഷിൻ ശ്യാം. ഷൈജു ഖാലിദ് ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. അജയൻ ചാലിശേരിയാമ് പ്രൊഡക്ഷൻ ഡിസൈനിംഗ്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം.

ജോജി പുറത്തിറങ്ങി അഞ്തു വർഷത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെടുങ്കണ്ടം മിറക്കിൾ. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഹിറ്റാക്കിയ ദിലീഷ് പോത്തന്റെ പുതിയ പ്രൊജക്ടിനെയും വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തിരുവനന്തപുരം,​ ഇടുക്കി,​ ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.


Source link

Back to top button