NEWS

‘ഞങ്ങൾ പാക്കിസ്ഥാന്റെ ഭാഗമല്ല’; പാക്ക് അധീന കശ്മീരിൽ കനത്ത പ്രക്ഷോഭം, തേടുമോ ഇന്ത്യൻ സഹായം?


ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കും അവഗണനകൾക്കുമെതിരെ പാക്ക് അധീന കശ്മീരിലെ റാവലകോട്ടിൽ ജനങ്ങൾ നടത്തുന്ന വൻ പ്രതിഷേധം ഇരുപത്തിരണ്ടാം ദിവസത്തിലേക്ക്. റാവലകോട്ട് ഈദ്ഗാഹ് മൈതാനത്ത് നടന്ന ജനകീയ റാലിയിൽ, പ്രദേശം ഇനി പാക്കിസ്ഥാന്റെ നിയന്ത്രണത്തിലാണെന്ന് കരുതാനാകില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. കടുത്ത ഉപരോധം തുടർന്നാൽ ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന മുന്നറിയിപ്പും പ്രതിഷേധക്കാർ നൽകിയിട്ടുണ്ട്.മോശം ഭരണം, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ, അവഗണന എന്നിവയ്‌ക്കെതിരെയാണ് പ്രദേശവാസികൾ ദീർഘനാളായി സമരം ചെയ്യുന്നത്. പ്രതിഷേധം പുറംലോകം അറിയാതിരിക്കാൻ ജൂൺ 5 മുതൽ മേഖലയിൽ പാക്കിസ്ഥാൻ ഭരണകൂടം ഇന്റർനെറ്റ് പൂർണമായി വിച്ഛേദിച്ചിരിക്കുകയാണ്. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സർദാർ അമൻ ഖാന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സമരത്തെ അടിച്ചമർത്താൻ മേഖലയിലേക്കുള്ള ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും രണ്ടാഴ്ചത്തേക്ക് തടഞ്ഞുവച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.


Source link

Back to top button