ബിഗ് ബോസ് സീസൺ എട്ട് എത്തുന്നു; ഇത്തവണ അഗ്നിപരീക്ഷാ റൗണ്ടും, വിധികർത്താക്കളായി മൂന്ന് സിംഹങ്ങൾ

ബിഗ് ബോസ് സീസൺ എട്ട്
ആരാധകരെ ആവേശത്തിലാക്കി ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസൺ എട്ട് എത്തുന്നു. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ ‘അഗ്നിപരീക്ഷ’ എന്നൊരു പ്രീഷോ കൂടിയുണ്ട്. ഓഗസ്റ്റ് 15 മുതലാണ് അഗ്നിപരീക്ഷ ആരംഭിക്കുന്നത്.
ഒരു കൂട്ടം സാധാരണക്കാരിൽ നിന്ന് ടാസ്‌കുകളുടെയും വോട്ടിംഗിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക് പ്രധാന സീസണിൽ മത്സരിക്കാം. അഗ്നിപരീക്ഷയിൽ മത്സരിക്കുന്നവരെ നിരീക്ഷിക്കാൻ മൂന്ന് വിധികർത്താക്കൾ ഉണ്ടാവും. കൂടാതെ ഒരു അവതാരകയും.
മുൻ ബിഗ്‌ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖിൽ മാരാർ എന്നിവരാണ് അഗ്നിപരീക്ഷയിലെ കോമണേഴ്‌സിനെ വെള്ളം കുടിപ്പിക്കാനെത്തുന്ന വിധികർത്താക്കൾ. ബിഗ് ബോസ് സീസൺ വണ്ണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു രഞ്ജിന്. 63 ദിവസങ്ങൾ പിന്നിട്ട രഞ്ജിനി ഒൻപതാം ആഴ്‌ചയിലെ എലിമിനേഷനിലൂടെയായിരുന്നു പുറത്തായത്. സീസൺ നാലിനെ മൂന്നാം സ്ഥാനക്കാരനാണ് റിയാസ് സലിം. ബിഗ് ബോസിൽ നിന്ന് ‘ഗെയിം ചെയിഞ്ചർ’ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. സീസൺ അഞ്ചിലും ഏഴിലും അതിഥിയായും ബിഗ് ബോസിൽ ഹൗസിലെത്തിയിരുന്നു. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അഖിൽ മാരാർ സീസൺ അഞ്ചിലെ വിജയിയാണ്. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റനീഷയാണ് അവതാരകയായെത്തുന്നത്. സീസൺ അഞ്ചിലെ രണ്ടാം സ്ഥാനക്കാരി കൂടിയാണ് റെനീഷ.
English Summary
Popular reality show Bigg Boss Season 8 is set to launch, preceded by a new pre-show called ‘Agnipareeksha’ starting August 15. This pre-show will select commoner contestants for the main season through tasks and voting. Former Bigg Boss stars Ranjini Haridas, Riyas Salim, and Akhil Marar will judge, with Reneesha as host.
Business ⏭️


