CINEMA

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞ് നടി ആശ അരവിന്ദ്


ആശ അരവിന്ദ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ആശ അരവിന്ദ്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്നും ആ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നും ആശ കത്തിൽ പറയുന്നുണ്ട്.

അടുത്തിടെ നടിമാരായ രേവതിയും പത്മപ്രിയയും ‘അമ്മ’യിൽ നിന്ന് രാജിവച്ചിരുന്നു. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്ത സംയുക്ത പ്രസ്താവനയിലാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. സംഘടനയിലെ പുരുഷാധിപത്യവും അധികാരമോഹവുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും നടിമാർ തുറന്നടിച്ചു. തങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ലെന്നും ഇരുവരും പ്രസ്‌താവനയിൽ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം സംഘടനയിലുണ്ടായ മാറ്റങ്ങൾ നാടകമായിരുന്നുവെന്ന സൂചനയും താരങ്ങൾ നൽകുന്നുണ്ട്.

ജൂൺ 21ന് ചേർന്ന പൊതുയോഗത്തിലാണ് പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ഉൾപ്പെടെ 17 അംഗ ഭരണസമിതി അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്ക് പിന്നാലെയാണ് നാടകീയമായ രാജി. ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെയാണ് ഭരണസമിതി രാജിവച്ചത്. പിന്നാലെ രമേഷ് പിഷാരടി എംഎൽഎ കൺവീനറായി അഡ്ഹോക് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

English Summary

Malayalam actress Asha Aravind has resigned from the executive committee of the Association of Malayalam Movie Artists (AMMA). In her resignation letter, she said she respects the organisation’s democratic decisions and believes every member has a responsibility to uphold its dignity and unity. She cited personal reasons for stepping down.
RELATED TOPICS: AMMA, ASHA ARAVIND, AMMA EXECUTIVE COMMITTEE, MALAYALAM ACTRESS, MALAYALAM FILM INDUSTRY


Business ⏭️

Back to top button