BUSINESS

അങ്കമാലിയിൽ ‘സ്വർണ സംഗമം’; കേരള ജ്വല്ലറി ഇന്റർനാഷനൽ പ്രദർശനമേള ജൂലൈ 3 മുതൽ


കൊച്ചി ∙ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ജ്വല്ലറി ഇന്റർനാഷനൽ പ്രദർശനമേള ജൂലൈ 3,4,5 തീയതികളിൽ അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. 3നു രാവിലെ 10നു മന്ത്രി പി.സി.വിഷ്ണുനാഥ് പ്രദർശനം ഉദ്ഘാടനം ചെയ്യും. 10.30നു ചേരുന്ന സമ്മേളനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്കുശേഷം നടക്കുന്ന ജ്വല്ലറി ബിസിനസ് ടുഡേ ആൻഡ് ഫ്യൂച്ചർ സെമിനാർ മന്ത്രി എം.ലിജുവും വൈകിട്ട് 7നു നടക്കുന്ന ഫാഷൻ ഷോ, നെറ്റ്‌വർക്കിങ് പരിപാടി മന്ത്രി റോജി എം.ജോണും ഉദ്ഘാടനം ചെയ്യും. 4നു രാവിലെ 11ന് ‘സ്വർണ വ്യാപാരികളും പൊലീസ് റിക്കവറിയും’ വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വർണവായ്പയെക്കുറിച്ചുള്ള ബാങ്കേഴ്സ് സെമിനാർ ഉച്ചയ്ക്കു 3നു ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. 5ന് സ്വർണവ്യാപാരികളുടെ സംസ്ഥാന കൺവൻഷൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.പ്രദർശനത്തിൽ ഇന്ത്യയിലെ പ്രമുഖ ആഭരണനിർമാതാക്കൾ, ഹോൾസെയിൽ – റീട്ടെയ്ൽ വ്യാപാരികൾ, ഡിസൈനർമാർ, സാങ്കേതിക വിദഗ്ധർ, മെഷിനറി വിതരണക്കാർ തുടങ്ങിയവർ പങ്കെടുക്കുമെന്നും കേരളത്തിൽനിന്നുള്ള ആഭരണ നിർമാതാക്കളുടെ പ്രത്യേക പവിലിയൻ ഉണ്ടാകുമെന്നും കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് istocks /DigitalVisionൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button