NEWS
സ്വർണവിലയിൽ കുതിപ്പ്, 24 മണിക്കൂറിനിടെ കൂടിയത് 2200 രൂപ, തിരിച്ചു കയറ്റിയത് ‘കെവിൻ വാഷ്’; വീണ്ടുമെത്തുമോ ‘പലിശ ഭൂതം’?

സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശ്വാസം നൽകിയും ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റിയും സ്വർണവില ഉയരുന്നു. സംസ്ഥാനത്ത് ഗ്രാമിന് 140 രൂപ കയറി 13,180 രൂപയിലെത്തി. പവൻ വിലയിൽ 1120 രൂപയുടെ വർധനയുണ്ട്. 1,05,440 രൂപയാണ് പുതുക്കിയ വില. ഇന്നലെ വൈകുന്നേരവും പവന് 1080 രൂപ കൂടിയിരുന്നു. ഇതോടെ 24 മണിക്കൂറിനുള്ളിൽ കേരളത്തിലെ വില വർധിച്ചത് 2200 രൂപ. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാൻ തുടങ്ങിയതോടെയാണ് കേരളത്തിലും മാറ്റം.സ്വർണത്തെ ഒമ്പത് മാസത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത് പശ്ചിമേഷ്യയിലെ ചർച്ചകളും ഫെഡ് ചെയർമാൻ കെവിൻ വാഷിന്റെ പ്രസ്താവനയുമാണ്.ഇന്നലെ 4032.10 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഔൺസിന് 4073 വരെ ഉയർന്നു. ചെറിയ ലാഭമെടുക്കൽ ദൃശ്യമായതോടെ വില 4030 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും വീണ്ടും തിരിച്ചു കയറി 4069 ഡോളറിലാണ് നിലവിലെ വ്യാപാരം. പുതിയ സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
Source link


