NEWS

ചാച്ചാജി സ്വർണ്ണ മെഡൽ ദേശീയ ചിത്രരചനാ മത്സരം

ചാച്ചാജി സ്വർണ്ണ മെഡൽ ദേശീയ ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ

തിരുവനന്തപുരം: ശിശുദിനത്തോട് അനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ‘ചാച്ചാജി സ്വർണ്ണ മെഡൽ ദേശീയ ചിത്രരചനാ മത്സരം’ സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ 12 മണിവരെ തിരുവനന്തപുരത്തെ മ്യൂസിയം ആഡിറ്റോറിയത്തിലാണ് മത്സരം നടത്തുന്നത്.

മത്സര വിഭാഗങ്ങൾ

നഴ്സറി
ലോവർ പ്രൈമറി
അപ്പർ പ്രൈമറി
ഹൈസ്ക്കൂൾ
ഹയർസെക്കൻഡറി

ദേശീയതല മത്സര വിജയികൾക്ക് സ്വർണനാണയവും സർട്ടിഫിക്കറ്റും ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. രജിസ്ട്രേഷൻ ഗുഗിൾ ഫോം മുഖാന്തരം. ജില്ലാതല മത്സര വിജയികൾക്ക് സംസ്ഥാനതലത്തിൽപങ്കെടുക്കാം. നഴ്‌സറി, എൽ പി മത്സരങ്ങൾ ജില്ലാതലം വരെ മാത്രം. വിശദവിവരങ്ങൾക്ക് : മനു അരുമാനൂർ, ഫോൺ : 9447696317.

English Summary

Jawahar Bal Manch is organising the Chachaji Gold Medal National Drawing Competition in connection with Children’s Day. The competition will be held on November 1, from 9 am to 12 noon, at the Museum Auditorium in Thiruvananthapuram.
RELATED TOPICS: JAWAHAR BAL MANCH, CHACHAJI GOLD MEDAL, NATIONAL DRAWING COMPETITION, CHILDRENS DAY 2026, THIRUVANANTHAPURAM EVENTS

Read News ⏭️

Back to top button