NEWS

തൊഴിലുടമയുടെ മകളുമായുള്ള പ്രണയം: മലയാളി യുവാവിനെ അടിച്ചുകൊന്നു

ബെംഗളൂരുവിൽ തൊഴിലുടമയുടെ മകളുമായി പ്രണയത്തിലായെന്നാരോപിച്ച് മലയാളി യുവാവിനെ മർദ്ദിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കിരണാണ് ദാരുണമായി കൊല്ലപ്പെട്ടത്. യെലഹങ്കയിൽ പ്രവർത്തിക്കുന്ന സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങളുടെ ഫാക്ടറി ഉടമയായ തമിഴ്‌നാട് സ്വദേശി ആനന്ദിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഫാക്ടറി ഉടമയുടെ പത്തൊമ്പത് വയസ്സുള്ള മകളുമായി കിരൺ പ്രണയബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട കിരണിന്റെ സഹോദരൻ ഹൃതിക്കും. സംഭവത്തെത്തുടർന്ന് കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി യെലഹങ്ക സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യെലഹങ്ക പോലീസാണ് ഈ കൊലപാതക കേസിൽ അന്വേഷണം നടത്തുന്നത്.

Fashion ⏭️

Back to top button