NEWS
ആശയം എലികളിൽനിന്ന്, 10000 വിഷ ഗുളിക; മുഹറത്തിന് ലക്ഷ്യമിട്ടത് കൂട്ടക്കൊല; ഫയാസ് പിടിയിലായതിങ്ങനെ

മുംബൈ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം ചേർത്ത ഗുളികകൾ നൽകി 15000ൽ അധികം ആളുകളെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ ഫയാസ് പ്രേംജിക്ക് അതിനുള്ള ആശയം ലഭിച്ചത് എലിശല്യത്തിൽ നിന്ന്. പുണെയിലെ തന്റെ വീടിനു സമീപത്ത് കടുത്ത എലിശല്യമായിരുന്നെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗുളികകൾ നിർമിക്കാൻ ഫയാസ് പ്രേംജി ഉപയോഗിച്ച ‘സിങ്ക് ഫോസ്ഫൈഡ്’ പൊടി എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ്. വ്യത്യസ്ത അളവിലുള്ള സിങ്ക് ഫോസ്ഫൈഡ് മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രേംജി ഗൂഗിളിലും എഐയിലും തിരച്ചിൽ നടത്തിയതായി പൊലീസ് പറഞ്ഞു.2019നും 2025 നും ഇടയിൽ ഇയാൾ ഇത്തരത്തിൽ 19 വിദേശയാത്രകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. 19 ദിവസത്തിനുള്ളിൽ മൂന്ന് തവണ ഇയാൾ ഇറാൻ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഇയാളുടെ മാനസികനില തെറ്റിയിരുന്നതായി പുണെയിലെ അയൽക്കാർ പറഞ്ഞു. പ്രേംജി 30,000 കാപ്സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്ഫൈഡും ഓർഡർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് പതിനയ്യായിരത്തോളം വിഷഗുളികകൾ ഇയാളുടെ കൈവശമുണ്ടായിരുന്നു.
Source link


