170 കോടി കടന്ന് ദൃശ്യം 3

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ആറുദിവസം കൊണ്ട് ആഗോള കളക്ഷൻ 170.32 കടന്നു. പ്രവൃത്തിദിവസങ്ങളിലെ സ്വഭാവിക ഇടിവ് ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിച്ചു. പ്രമുഖ ട്രാക്കിംഗ് വെബ് സൈറ്റായ സാക് നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ചൊവ്വാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം 6.45 കോടി നെറ്റ് കളക്ഷൻ നേടി. ഇത് തിങ്കളാഴ്ച നേടിയ 7.70 കോടി നെറ്റിനെ അപേക്ഷിച്ച് ഏകദേശം 16.2 ശതമാനം കുറവാണ്. ആറാം ദിവസം ചിത്രം ഇന്ത്യയിലാകെ 4,668 ഷോകളാണ് പ്രദർശിപ്പിച്ചത്.
മലയാളത്തിന് പുറമെ തെലുങ്ക്. തമിഴ്, കന്നട ഭാഷകളിലും ചിത്രം റിലീസിന് എത്തി. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായിട്ടും മലയാള സിനിമാ ചരിത്രത്തിൽ ദൃശ്യം സീരിസിന്റെ ഏറ്റവും വലിയ ഓപ്പണിങ്ങും ഈ സിനിമയ്ക്കാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. 2013ൽ ആണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
2021ൽ രണ്ടാം ഭാഗം എത്തി. ജോർജുകുട്ടി എന്ന കഥാപാത്രത്തിനു നാലു വർഷത്തിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യം 3 പറയുന്നത്.
മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3ലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Source link


