NEWS
ഇൻഷുറൻസുള്ള പൊലീസ് ജീപ്പിന് നാലായിരം രൂപ പിഴയിട്ട് എംവിഐ; പരാതി നൽകാനൊരുങ്ങി പൊലീസ്

പൊലീസും എംവിഡിയും പുറത്തുവിട്ട രേഖകൾ
തൃശൂർ: ഇൻഷുറൻസ് ഉണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിംഗ് വാഹനത്തിനാണ് പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം തടഞ്ഞ് നിർത്തി പിഴയിടുകയായിരുന്നു. എന്നാൽ, ഇൻഷുറൻസ് ഉള്ള വാഹനമാണ് തടഞ്ഞുനിർത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാർത്താക്കുറിപ്പും പുറത്തിറക്കി. പിന്നാലെ വാഹനത്തിന്റെ ഇൻഷുറൻസ് രേഖ പൊലീസും പുറത്തിറക്കി. നാലായിരം രൂപയാണ് എംവിഐ പിഴയിട്ടത്. സംഭവത്തിൽ എംവിഐ പി വി ബിജുവിനെതിരെ പൊലീസ് പരാതി നൽകുമെന്നാണ് വിവരം.
RELATED TOPICS: POLICE JEEP FINE, MVI KERALA, POLICE VEHICLE INSURANCE, KERALA POLICE, POLICE MVI CASE
Source link
NEWS
Read News
Read News✅


