NEWS
കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരി ‘ആദായ വിലയ്ക്ക്’ വിൽപന തുടങ്ങി കേന്ദ്രം; അന്നുവില 2979, ഇപ്പോൾ 1400, ഇടിഞ്ഞ് ഓഹരി

കൊച്ചി∙ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിന്റെ 5.04% ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ (ഒഎഫ്എസ്) വിറ്റഴിക്കുന്ന കേന്ദ്ര നടപടികൾക്ക് തുടക്കം. ഓഹരിവില നിലവിൽ 1450 രൂപയ്ക്ക് മുകളിലാണെങ്കിലും കേന്ദ്രത്തിന്റെ വിൽപന ഒന്നിന് 1400 രൂപയ്ക്കാണ്. ഈ ആദായ വിൽപനയെ തുടർന്ന് കമ്പനിയുടെ ഓഹരിവില ഇന്ന് ഒരുവേള 4% ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്കുമുൻപത്തെ സെഷനിൽ ഓഹരിവിലയുള്ളത് 3.21% ഇടിഞ്ഞ് 1458 രൂപയിൽ. നരേന്ദ്ര മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറുന്ന ആവേശത്തെ തുടർന്ന് 2024 ജൂൺ-ജൂലൈയിൽ കൊച്ചിൻ ഷിപ്‌യാഡ് ഓഹരികൾ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയിരുന്നു. 2024 ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാഡ് ഓഹരികളുടെ എക്കാലത്തെയും ഉയർന്ന വില. അതിൽനിന്നാണ് വില ഇപ്പോൾ 1450 നിലവാരത്തിൽ എത്തിനിൽക്കുന്നത്. ഒഎഫ്എസ് വിലയാകട്ടെ 1400 രൂപയും. ഇതാണ് നിക്ഷേപകരെ നിരാശപ്പെടുത്തിയത്. ഷിപ്‌യാഡിന്റെ ഇന്നലത്തെ ക്ലോസിങ് വിലയെക്കാൾ 7% താഴെയാണ് ഈ വില.(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link


