BUSINESS

കേരളത്തിൽ വിൽക്കുന്ന ഓരോ 3 ഇലക്ട്രിക് കാറുകളിലും ടാറ്റയുടേത് എത്ര? ഇതാ ആ വിജയരഹസ്യം, ഓണത്തിന് പുത്തൻ നിര


കൊച്ചി∙ കേരളത്തിൽ ടാറ്റ കാറുകളുടെ വിൽപനയിൽ മുൻ വർഷത്തെക്കാൾ 70% വളർച്ച. സർവീസ് സെന്ററുകളുടെ എണ്ണവും നിലവാരവും വർധിപ്പിച്ചതു കൊണ്ടാണിത്. സർവീസ് സെന്ററുകളുടെ എണ്ണം നിലവിലുള്ള 85ൽ നിന്ന് 100ലേക്ക് ഉയർത്തുമെന്ന് ടാറ്റ മോട്ടോഴ്സ് ചീഫ് കമേഴ്സ്യൽ ഓഫിസർ വിവേക് ശ്രീവത്സ അറിയിച്ചു.സംസ്ഥാനമാകെ ഓരോ 15 കിലോമീറ്ററിലും ഒരു സർവീസ് സെന്റർ വീതമുണ്ട്. മികച്ചവരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകിയാണ് ഇവിടങ്ങളിൽ നിയമിക്കുന്നത്. അതിനാൽ വിൽപനാനന്തര സേവനവും സ്പെയർപാർടുകളുടെ ലഭ്യതയും പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. സിയറ, പഞ്ച്, ടിയാഗോ ഇവികളുടെ ഏറ്റവും പുതിയ നിരയാണ് ഓണക്കാലത്ത് അവതരിപ്പിക്കുന്നത്. സിയറ ജൂബിലി എഡിഷൻ, നെക്‌സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്ബിഎക്‌സ് പാക്ക് എന്നീ പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ വിൽക്കുന്ന 3 ഇവികളിൽ ഒരെണ്ണം ടാറ്റയുടേതാണ്. ഇവികൾക്ക് മാത്രമായി 4 പ്രത്യേക ഷോറൂമുകളുണ്ട്.സംസ്ഥാനമാകെ 40,000 ടാറ്റ ഇവികൾ ഓടുന്നു. ഇവയെല്ലാം ചേർന്ന് 250 കോടി കിലോമീറ്റർ ദൂരം താണ്ടിയിട്ടുണ്ട്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടുകയാണ്. ബാറ്ററി പുതുക്കുന്നതിനുള്ള പ്രത്യേക സെന്റർ കേരളത്തിൽ ഉടനെ ആരംഭിക്കുമെന്നും ശ്രീവാസ്തവ അറിയിച്ചു. ഓണക്കാലത്ത് ടാറ്റ കാറുകൾക്ക് 2.25 ലക്ഷം രൂപയുടെ വരെ ഓഫറുകളുണ്ട്. കാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടും അതിലുൾപ്പെടും. 100% ഫണ്ടിങ് ലഭ്യമാണ്. മാസത്തവണ കുറവും. വിദേശ മലയാളികൾക്കുൾപ്പെടെ പ്രത്യേക വായ്പ പദ്ധതികളുണ്ട്. ‘സെലിബ്രേറ്റ് ഹൗ ഫാർ യു ഹാവ് കം’ എന്ന ക്യാംപെയ്നാണ് ഓണത്തിന് ഉപയോഗിക്കുന്നത്.


Travel ⏭️

Back to top button