NEWS
വെനസ്വേലയെയും വീഴ്ത്താൻ ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ എണ്ണ വിപ്ലവം; മഡുറോയുടെ ഭീഷണി ഏറ്റില്ല, മുന്നിൽ ഇനി ബ്രസീൽ

ചെങ്കടലും ഹോർമുസും കരിങ്കടലുമെല്ലാം യുദ്ധത്തിൽ തിളയ്ക്കുകയും ലോകത്തെ പരമ്പരാഗത എണ്ണ ഉൽപാദക/കയറ്റുമതി രാജ്യങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്ത നിലവിലെ സാഹചര്യം അവസരമാക്കിയെടുത്ത് ഒരു ലാറ്റിൻ അമേരിക്കൻ ‘കുഞ്ഞൻ’ രാജ്യത്തിന്റെ കുതിച്ചുകയറ്റം. പഴയ ബ്രിട്ടീഷ് കോളനിയായ ഗയാനയാണ് എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും പുതുചരിത്രം കുറിക്കുന്നത്. ഇന്ത്യയും ഗയാനയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്.2026 മേയിലെ കണക്കുപ്രകരാരം പ്രതിദിനം 8.88 ലക്ഷം ബാരലാണ് ഗയാനയുടെ ക്രൂഡോയിൽ ഉൽപാദനം. യുഎസ് എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ 1270 കോടി ഡോളർ (1.22 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ പുതിയ എണ്ണക്കിണർ (ഉവാറു പ്രോജക്ട്) ഗയാനയിൽ ഉൽപാദനസജ്ജമാക്കുന്നുണ്ട്. ഈവർഷം തന്നെ ഉൽപാദനം തുടങ്ങുന്നതോടെ ഇവിടെ നിന്ന് പ്രതിദിനം 2.50 ലക്ഷം ബാരൽ ലഭിക്കുമെന്ന് കരുതുന്നു. വെനസ്വേലയുമായി തർക്കം; മഡുറോയുടെ ഭീഷണിയും
Fashion ⏭️


