BUSINESS

ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് പുതിയ എൻസിഡി പബ്ലിക് ഇഷ്യൂ ഓഗസ്റ്റ് 4 മുതൽ


തൃശൂർ∙ ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ ഭാഗമായ ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ പുതിയ സെക്യൂർഡ് റെഡീമബിൾ നോൺ-കൺവർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ ഓഗസ്റ്റ് 4 മുതൽ 17 വരെ നടക്കും. 75 കോടി രൂപയുടെ ബേസ് ഇഷ്യൂവും 75 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷനും ഉൾപ്പെടെ ആകെ 150 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കലാവധിയനുസരിച്ച് 12.25% വരെ ആകർഷകമായ പലിശ നിരക്കുകൾ ലഭിക്കും.72 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുന്ന ക്യുമുലേറ്റീവ് പ്ലാനും 61 മാസ കാലാവധിയിൽ 12.00% വാർഷിക നിരക്കിൽ പ്രതിമാസ പലിശ ലഭിക്കുന്ന പ്ലാനും ഉൾപ്പെടെ, 400 ദിവസം മുതൽ 72 മാസം വരെ വിവിധ കാലാവധികളിലുള്ള പ്രതിമാസ പലിശയും ക്യുമുലേറ്റീവ് ഓപ്ഷനുകളും നിക്ഷേപകർക്കായി ഒരുക്കിയിട്ടുണ്ട്.ഈ എൻസിഡി ഇഷ്യൂവിന് ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച് ‘IND BBB/Stable’ റേറ്റിംഗ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 1800 1201 699 എന്ന ടോൾ ഫ്രീ നമ്പറിലോ www.chemmanurcredits.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണം.


Travel ⏭️

Back to top button