NEWS

ഹൗസ് ഓഫ് ഹോറേഴ്സിലെ വേലക്കാരൻ, നാടിനെ ഭീതിയിലാഴ്ത്തിയ സുരേന്ദ്ര കോലി; ജീവിതം അവസാനിപ്പിച്ചത് ചായക്കടയിൽ


ഹരിദ്വാർ ∙ രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ജനതയെ ഭീതിയുടെ നിഴലിൽ നിർത്തിയ നിഥാരി പരമ്പര കൊലക്കേസിലെ മുഖ്യപ്രതി സുരേന്ദ്ര കോലി തൂങ്ങിമരിച്ചു. സുപ്രീം കോടതി എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തനാക്കി മാസങ്ങൾക്കകമാണ് ഹരിദ്വാറിലെ ചെറിയ ചായക്കടയ്ക്കുള്ളിൽ സുരേന്ദ്ര കോലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ അൽമോറ, ഭികിയാസൈൻ സ്വദേശിയായ കോലി, നിയമപരമായി സ്വതന്ത്രനായെങ്കിലും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട ഒറ്റപ്പെടലിനൊടുവിലാണ് ജീവിതം അവസാനിപ്പിച്ചത്.ഡി 5 ബംഗ്ലാവ് 2005–2006 കാലഘട്ടത്തിലാണ് ഡൽഹിക്കടുത്തുള്ള നോയിഡയിലെ നിഥാരി ഗ്രാമം വാർത്തകളിൽ നിറയുന്നത്. പ്രദേശത്തെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെയും യുവതികളെയും തുടർച്ചയായി കാണാതാവുന്നതായിരുന്നു കേസിന്റെ തുടക്കം. പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടാകാതിരുന്ന സംഭവത്തിൽ, 2006 ഡിസംബറിൽ നിർണായകമായ കണ്ടെത്തലുണ്ടായി. നോയിഡ സെക്ടർ 31ലെ ഡി 5 ബംഗ്ലാവിനു പിന്നിലെ ഓടയിൽ നിന്നും അഴുക്കുചാലുകളിൽ നിന്നും മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു.ആ ബംഗ്ലാവിന്റെ ഉടമ വ്യവസായിയായ മോനിന്ദർ സിങ് പന്ധറും, അവിടെയുള്ള ഏക വേലക്കാരൻ സുരേന്ദ്ര കോലിയുമായിരുന്നു. മധുരപലഹാരങ്ങളും ചോക്ലേറ്റുകളും നൽകി കുട്ടികളെയും സ്ത്രീകളെയും കോലി ഈ വീട്ടിലേക്ക് ആകർഷിക്കുമായിരുന്നുവെന്നാണ് കണ്ടെത്തിയത്. പിന്നീട് ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും, മൃതദേഹങ്ങൾ കഷണങ്ങളാക്കി മുറിച്ചു ചാക്കുകളിലാക്കി അഴുക്കുചാലിൽ തള്ളുകയും ചെയ്യുന്നതായിരുന്നു രീതി.12 കേസുകളിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയെങ്കിലും ഒരു കേസിൽ മുൻപ് സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നതിനാൽ കോലിക്ക് ജയിലിൽ തന്നെ തുടരേണ്ടി വന്നു. എന്നാൽ ഒരേ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത വിധികൾ നിലനിൽക്കുന്നത് നീതിനിഷേധമാണെന്ന് ചൂണ്ടിക്കാണിച്ച് കോലി നൽകിയ ക്യൂറേറ്റീവ് ഹർജിയിൽ 2025 നവംബറിൽ സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് കോലിയെ അവസാന കേസിൽ നിന്നും കുറ്റവിമുക്തനാക്കി. ഇതോടെ 19 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം കോലി ഗ്രേറ്റർ നോയിഡയിലെ ലുക്സർ ജയിലിൽ നിന്നും പൂർണ സ്വതന്ത്രനായി പുറത്തിറങ്ങുകയായിരുന്നു.


Fashion ⏭️

Back to top button