NEWS

‘ഞാൻ അനുഭവിച്ച ഈ വേദന മറ്റാർക്കും ഉണ്ടാകരുത്’: പിഞ്ചുകുഞ്ഞുമായി തെരുവിൽ; ഒടുവിൽ കണ്ണീരൊപ്പി ദുബായ്


ദുബായ്∙ ഒരു തുള്ളി മുലപ്പാൽ പോലും നൽകാനാകാതെ, വിശന്നു കരയുന്ന രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച് ആ അമ്മ നിസ്സഹായയായി നിന്നു. തലചായ്ക്കാൻ ഒരിടമില്ല, നാളെ എന്താകുമെന്നറിയാത്ത അനിശ്ചിതത്വം. സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നുണ്ടെങ്കിലും കൈയിൽ യാത്രാരേഖകളൊന്നുമില്ല. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമെല്ലാം തകർന്ന്, മുന്നിലെ വാതിലുകളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടുവെന്ന് കരുതിയ ആ നിമിഷത്തിലാണ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നുള്ള റൂത്ത് വൈതേരയുടെ ജീവിതത്തിലേക്ക് ദുബായ് സർക്കാരിന്റെ കരുതലെത്തുന്നത്. നിയമപാലനത്തിനപ്പുറം മാനുഷികതയുടെ ഉജ്ജ്വല മാതൃകയായി മാറിയ ഈ അനുഭവം പങ്കുവയ്ക്കുന്നത് അൽ അവീറിലെ സെന്റർ ഫോർ ഹാർബറിങ് ആണ്.കേന്ദ്രത്തിലെത്തിയ റൂത്തിനെ സ്വീകരിച്ച വനിതാ ഉദ്യോഗസ്ഥ അവളെ ആശ്വസിപ്പിച്ച ശേഷം ജീവിതകഥ മുഴുവൻ ക്ഷമയോടെ കേട്ടു. ‘വിഷമിക്കേണ്ട, നിങ്ങളെയും കുഞ്ഞിനെയും സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിക്കാൻ ഞങ്ങൾ ഒപ്പമുണ്ട്’ എന്ന വാക്കുകൾ റൂത്തിന്റെ തകർന്ന മനസ്സിൽ പുതിയ പ്രതീക്ഷയുടെ വെളിച്ചം പകർന്നു. തുടർന്നുള്ള ദിവസങ്ങളിൽ റൂത്തിനും കുഞ്ഞിനും സുരക്ഷിതമായ താമസസൗകര്യമൊരുക്കി. കുഞ്ഞിന്റെ ആരോഗ്യനില മോശമായപ്പോൾ ക്ലിനിക്കിൽ എത്തിച്ച് ആവശ്യമായ ചികിത്സയും മരുന്നും ഉറപ്പാക്കി.


Fashion ⏭️

Back to top button