NEWS

കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്‌ടമായി; പൊന്മുടി ചുരത്തിൽ വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസാന്നിദ്ധ്യത്തിൽ

ആറാം വളവിൽ അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസാണ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ബസിനെ ഡ്രൈവർ സമയോചിതമായി ഇടപെട്ട് റോഡിന്റെ വശത്തുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവർ കാണിച്ച മനസാന്നിദ്ധ്യമാണ് താഴ്ചയിലേക്ക് ബസ് മറിയാതെ വൻ ദുരന്തം ഒഴിവാക്കിയത്. അപകട സമയം ബസ്സിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെഎസ്ആർടിസിയുടെ മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി തിരുവനന്തപുരത്തേക്ക് തിരികെ അയച്ചു.

English Summary

A KSRTC ‘Priyadarshini’ bus, carrying numerous passengers, met with an accident at Ponmudi’s sixth bend after its brakes suddenly failed while descending. The driver stopped the bus by colliding it with a roadside concrete protection wall. No passengers sustained injuries, and another KSRTC bus returned them to Thiruvananthapuram.

Read News ⏭️

Back to top button