BUSINESS
EEZ രഹസ്യ ബ്ലൂപ്രിന്റ്: സമുദ്രത്തിൽ ഇന്ത്യയുടെ ‘വിശ്വരൂപം’, ചാണക്യ തന്ത്രങ്ങളിൽ ആശങ്കയോടെ ചൈനയും, പാകിസ്ഥാനും

സമുദ്രത്തിലെ ഇന്ത്യയുടെ ശേഷി വികസനം ചൈനയും, പാകിസ്ഥാനും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആധിപത്യം ഏറെക്കുറെ ഇന്ത്യൻ നാവികസേന കയ്യടക്കിക്കഴിഞ്ഞു. രാജ്യത്തേക്കുള്ള ചരക്ക് നീക്കത്തിന്റെ സിംഹഭാഗവും നടക്കുന്ന ഈ സമുദ്ര മേഖല ഇന്ത്യയുടെ ‘എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ’ (Exclusive Economic Zone -EEZ) എന്ന നിലയിൽ തന്ത്രപ്രധാനമാണ്. നോർത്ത് ഇന്ത്യൻ സമുദ്രത്തിൽ ലക്ഷദ്വീപ്, ആൻഡമാൻ എന്നീ രണ്ട് ചെക്ക് പോയിന്റുകൾ എല്ലായ്പ്പോഴും സുരക്ഷിത സ്ഥാനങ്ങളായി നില നിർത്താൻ കാലങ്ങളായി നേവി ശ്രദ്ധിച്ചു പോരുന്നു. ലക്ഷദ്വീപിന് സമീപമുള്ള പേർഷ്യൻ ഗൾഫ്, ‘9 ഡിഗ്രി ചാനൽ’ എന്നാണറിയപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട് പ്രധാന സ്ഥാനമാണ് ഇതിനുള്ളത്. ഇവിടെ ആധിപത്യം ഉറപ്പിക്കാൻ ഇന്ത്യയുടെ സൗത്ത് വെസ്റ്റേൺ നേവൽ കമാൻഡ്, ലക്ഷദ്വീപിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരു നേവൽ കമാൻഡ് സ്ഥാപിച്ചിരുന്നുഇന്റർനാഷണൽ കൊമേഷ്യൽ ഷിപ്പിങ്ങുമായി ബന്ധപ്പെട്ട പ്രധാന സമുദ്ര പാതയായ മലാക്ക കടലിടുക്കിന്റെ സാന്നിദ്ധ്യമാണ് ആൻഡമാൻ തന്ത്രപ്രധാനമാക്കുന്നത്. ഇവിടെ സൈനികത്താവളമടക്കം നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. വൻ മുതൽ മുടക്കിൽ നടപ്പാക്കുന്ന ‘ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട്’ നിലവിൽ വരുന്നതോടെ ചൈനയുടെ ചരക്ക് നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോലും ന്യൂഡൽഹിയിലെത്തുംകഴിഞ്ഞ രണ്ട് വർഷങ്ങൾക്കകം ഇന്ത്യ ആൻഡമാൻ ദ്വീപിനെ പരിവർത്തനം ചെയ്തു കഴിഞ്ഞു ആൻഡമാൻ നിക്കോബാർ കമാൻഡ് രൂപീകരിക്കുകയാണ് ചെയ്തത്. ഫൈറ്റർ എയർക്രാഫ്റ്റ് ബേസ് അടക്കമാണ് ഇവിടെ നിർമിച്ചത്. 2012 മുതൽ ഐ.എൻ,എസ് ബാസ് എന്ന നേവൽ ബേസും ഇവിടെയുണ്ട്. ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കോണോമിക് സോൺഇത്തരത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ‘കവാടത്തിന്റെ’ നിയന്ത്രണം പൂർണമായും ഇന്ത്യ കയ്യടക്കിയിരിക്കുന്നു. ഇന്ത്യയുടെ സമുദ്രത്തിലെ മിലിട്ടറൈസേഷൻ സംബന്ധിച്ച് പാകിസ്ഥാനും, ചൈനയും ആശങ്ക പ്രകടിപ്പിച്ചതിന് കാരണവും മറ്റൊന്നല്ല. എന്നാൽ സമുദ്രത്തിലെ 2.2 ദശലക്ഷം സ്ക്വയർ കിലോമീറ്റർ വരുന്ന തങ്ങളുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യ ഇതിന് മറുപടി നൽകുന്നു. രാജ്യത്തിന്റെ 90% വ്യാപാരമാണ് നടക്കുന്നത്. ഇന്ത്യയുടെ ആകെ വ്യാപാര മൂല്യത്തിന്റെ 77% എന്ന തോതാണിത്. ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടു പിടിച്ച് ഇന്ത്യമൗറീഷ്യസ്, സീ ഷെൽസ്, ശ്രീലങ്ക,മാലിദ്വീപ് തുടങ്ങിയ ഇന്ത്യയുടെ സമീപത്തുള്ള ദ്വീപ് രാഷ്ട്രങ്ങൾക്ക് ആയുധ സഹായം നൽകിയും ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിക്കാൻ ഭാരതം ശ്രമിച്ചു പോരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് സന്ദർശിക്കുകയും, മാരിടൈം സഹകരണം ശക്തമാക്കുകയും ചെയ്തത് ഇതുമായി ബന്ധപ്പെട്ട പുതിയ ഉദാഹരണമാണ്. ഇത്തരം രാജ്യങ്ങൾക്ക് പട്രോൾ വെസലുകൽ, സർവൈലൻസ് എയർ ക്രാഫ്റ്റുകൾ, യുദ്ധോപകരണങ്ങൾ, പരിശീലനം തുടങ്ങിയവയും ഇന്ത്യ നൽകുന്നു
Read News


