NEWS

യാത്രയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവം; ബസ് കണ്ടക്ടർ അറസ്റ്റിൽ

കടുത്തുരുത്തി∙ സ്കൂളിലേക്കുള്ള യാത്രാമധ്യേ ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് നിരന്തരം മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. കോട്ടയം–വെള്ളൂർ റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്ടറായ മുളക്കുളം പെരുവ കൂട്ടാനിക്കൽ കോളനിയിൽ കരിക്കാട്ടിൽ പി.വി. സുരേഷ് കുമാറിനെയാണ് (44) കടുത്തുരുത്തി പോലീസ് പിടികൂടിയത്.

പെൺകുട്ടിയുടെ രക്ഷിതാക്കൾ വ്യാഴാഴ്ച ഉച്ചയോടെ സ്കൂൾ അധികൃതർക്ക് നൽകിയ പരാതി പ്രധാനാധ്യാപിക പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Fashion ⏭️

Back to top button