AUTO

ഒറ്റ ചാർജിൽ 526 കി.മീറ്റർ! വിപണി പിടിക്കാൻ കിയ ‘സിറോസ് ഇവി’; പ്രീ-ബുക്കിങ് ആരംഭിച്ചു


ചെറു ഇലക്ട്രിക് എസ്​യുവി സിറോസ് ഇവിയെ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ച് കിയ. കിയ ഇന്ത്യ വെബ്‌സൈറ്റ് വഴിയും രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴിയും 25,000 രൂപ നൽകി വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. ഒറ്റ ചാർജിൽ ഏറ്റവും ഉയർന്ന എആർഎഐ സാക്ഷ്യപ്പെടുത്തിയ 526 കിലോമീറ്റർ റേഞ്ചാണ് ഈ വാഹനത്തിന്റെ പ്രധാന ആകർഷണം. ബാറ്ററിയുടെ ആയുസ്സ്, റീസെയിൽ വാല്യു, ഉയർന്ന വില എന്നിവയാണ് ആളുകളെ ഇവി വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഇതിന് പരിഹാരമായി സൈറോസ് ഇവിക്ക് ലൈഫ് ടൈം ഹൈ വോൾട്ടേജ് ബാറ്ററി വാറന്റിയാണ് കിയ നൽകുന്നത്. ഒപ്പം മികച്ച റീസെയിൽ വാല്യൂ ഉറപ്പാക്കുന്ന ‘അഷ്വേർഡ് ബൈബാക്ക്’ പദ്ധതിയും, തുടക്കത്തിലെ ഉയർന്ന പണച്ചെലവ് കുറയ്ക്കുന്ന ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) ഫിനാൻസിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്.രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് സൈറോസ് ഇവി ലഭ്യമാകുന്നത്:42 kWh ബാറ്ററി: ഒറ്റ ചാർജിൽ 443 കി.മീറ്റർ റേഞ്ച് നൽകുന്നു.100 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 39 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 10% മുതൽ 80% വരെ ചാർജ് ചെയ്യാം. വേഗത്തിലുള്ള ചാർജിങ്ങിനായി ബാറ്ററിയുടെ താപനില ക്രമീകരിക്കുന്ന ‘ബാറ്ററി കണ്ടീഷനിങ്’ ഫീച്ചറും ഇതിലുണ്ട്. കിയയുടെ പരിഷ്‌കരിച്ച K1 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ വണ്ടിയിലെ നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി 171 PS പവർ ഉത്പാദിപ്പിക്കും. 51.4 kWh പാക്കിൽ വെറും 8.1 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കി.മീറ്റർ വേഗം കൈവരിക്കാനാകും. കഠിനമായ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ലിക്വിഡ്-കൂൾഡ് തെർമൽ മാനേജ്‌മെന്റ് സിസ്റ്റമുള്ള IP67 സർട്ടിഫൈഡ് ബാറ്ററിയാണ് ഇതിലുള്ളത്. റീജനറേറ്റീവ് ബ്രേക്കിങ്ങിനായുള്ള പാഡിൽ ഷിഫ്റ്ററുകൾ, വെഹിക്കിൾ-ടു-ലോഡ്, ഡിജിറ്റൽ കീ, വിർച്വൽ എൻജിൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.


Sports ⏭️

Back to top button