LATEST NEWS
24 X 7 വാർത്താ സംപ്രേഷണത്തിന്റെ പിതാവ്; സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ അന്തരിച്ചു

വാഷിങ്ടൻ∙ സിഎൻഎൻ (കേബിൾ ന്യൂസ് നെറ്റ്‌വർക്ക്) സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ടെഡ് ടേണർ (87) അന്തരിച്ചു. 24 മണിക്കൂർ വാർത്താ സംപ്രേഷണം ലോകത്തിനു പരിചയപ്പെടുത്തി മാധ്യമരംഗത്ത് വിപ്ലവം കുറിച്ച വ്യക്തിയാണ് ടെഡ് ടേണർ. ബുധനാഴ്ചയായിരുന്നു അന്ത്യമെന്ന് സിഎൻഎൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.1991ൽ ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടി. ഏറെക്കാലത്തിനുശേഷം തന്റെ കമ്പനികൾ ടൈം വാർണർക്ക് വിറ്റ ടേണർ പിന്നീട് മാധ്യമരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. തനിക്ക് മറവിരോഗം ബാധിച്ചതായി 2018ൽ ടേണർ വെളിപ്പെടുത്തിയിരുന്നു.
Source link


