NEWSSPOTLIGHT

ശബ്ദങ്ങളുടെ ലോകത്തേക്ക് ഇനി തിരിച്ചുവരാം വിശ്വാസംകൊണ്ട് ഹൃദയം തൊട്ട്…..22 വർഷത്തെ സേവനപാരമ്പര്യവുമായിJK Hearing Clinic & Speech Therapy Centre.

കേൾവിക്കുറവിനും സംസാരവൈകല്യങ്ങൾക്കും ആധുനിക പരിഹാരങ്ങൾ

ഒരു കുഞ്ഞിന്റെ ആദ്യ വാക്ക് മുതൽ പ്രിയപ്പെട്ടവരുടെ സ്നേഹനിർഭരമായ ശബ്ദം വരെ, മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ് കേൾവിശക്തി. എന്നാൽ കേൾവിക്കുറവ് ഒരാളെ ഈ അനുഭവങ്ങളിൽനിന്ന് അകറ്റുമ്പോൾ നഷ്ടമാകുന്നത് ശബ്ദങ്ങൾ മാത്രമല്ല, ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ കൂടിയാണ്. ആ ശബ്ദങ്ങളുടെ ലോകത്തേക്ക് ആളുകളെ വീണ്ടും കൈപിടിച്ചുയർത്താനും ആത്മവിശ്വാസം പകരാനുമുള്ള ദൗത്യവുമായി മുന്നേറുകയാണ് JK Hearing Clinic & Speech Therapy Centre.

22 വർഷത്തെ അനുഭവസമ്പത്ത്, വിശ്വാസ്യതയുടെ കരുത്ത്

കേരളത്തിലെ ശ്രവണാരോഗ്യ രംഗത്ത് 22 വർഷത്തെ പ്രവർത്തനപരിചയവുമായി ശ്രദ്ധേയമായ സേവനം കാഴ്ചവയ്ക്കുന്ന സ്ഥാപനമാണ് ജെ കെ ഹിയറിങ് ക്ലിനിക്. ഓഡിയോളജിസ്റ്റും മാനേജിങ് ഡയറക്ടറുമായ കിരൺ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം, ഓരോ വ്യക്തിയുടെയും കേൾവി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശോധനകളും ആധുനിക പരിഹാരങ്ങളും ലഭ്യമാക്കുന്നു. കേൾവിക്കുറവിന്റെ തോതും വ്യക്തിഗത ആവശ്യങ്ങളും ജീവിതസാഹചര്യങ്ങളും പരിഗണിച്ചാണ് ഇവിടെ സേവനങ്ങൾ ഒരുക്കുന്നത്.

പ്രിയപ്പെട്ടവരുടെ ശബ്ദം ഇനി നഷ്ടമാകരുത്….കേൾവിയുടെ സന്തോഷം അരികെ.

ജന്മനാ ഉണ്ടാകുന്ന കേൾവിപ്രശ്നങ്ങൾ, കുട്ടികളിലെ ചെവിയിലെ അണുബാധകൾ, സംസാരവികസനത്തെ ബാധിക്കുന്ന കേൾവിക്കുറവ്, അമിതമായ ശബ്ദം, പ്രായാധിക്യം തുടങ്ങി പല കാരണങ്ങളാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ കേൾവിപ്രശ്നങ്ങൾ നേരിടാം. മറ്റുള്ളവർ പറയുന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിയാതിരിക്കുക, ടിവിയുടെ ശബ്ദം കൂട്ടിവയ്ക്കുക, സംസാരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. കൃത്യമായ ശ്രവണപരിശോധനയിലൂടെ പ്രശ്നം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും അനുയോജ്യമായ ഹിയറിങ് എയ്ഡുകളും സ്പീച്ച് തെറാപ്പിയും പ്രയോജനപ്പെടുത്താം. ഇത്തരം പ്രശ്നങ്ങൾക്ക് ആധുനികവും വ്യക്തിഗതവുമായ പരിഹാരങ്ങൾ, ലോകപ്രശസ്ത ബ്രാൻഡുകളുടെ ശ്രവണസഹായികൾ, വിദഗ്ധ സേവനം എന്നിവയുമായി JK Hearing Clinic & Speech Therapy Centre നിങ്ങളോടൊപ്പമുണ്ട്.

കേൾവിക്ക് മാത്രമല്ല, സംസാരശേഷിക്കും കരുതൽ

ഹിയറിങ് എയ്ഡ് സേവനങ്ങൾക്കൊപ്പം സ്പീച്ച് തെറാപ്പിയും ജെ കെ ഹിയറിങ്ങിന്റെ പ്രധാന പ്രത്യേകതയാണ്. സംസാരവികസനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കും ആശയവിനിമയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും വിദഗ്ധ പിന്തുണയോടെ സ്പീച്ച് തെറാപ്പി സേവനങ്ങൾ ലഭ്യമാണ്. കുട്ടികളുടെ പഠനത്തിലും സാമൂഹിക ഇടപെടലുകളിലും ആത്മവിശ്വാസം വളർത്തുന്നതിനും ഈ സേവനങ്ങൾ സഹായകരമാകുന്നു.

ലോകപ്രശസ്ത ബ്രാൻഡുകൾ, താങ്ങാവുന്ന വിലയിൽ

Signia, Oticon, Phonak, Bernafon, Rexton, Hansaton തുടങ്ങി ലോകപ്രശസ്ത ബ്രാൻഡുകളുടെ വിവിധ മോഡലുകളിലുള്ള ഹിയറിങ് എയ്ഡുകൾ ഇവിടെ ലഭ്യമാണ്. ആധുനിക റീചാർജബിൾ ഹിയറിങ് എയ്ഡുകളും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിവിധ ശ്രവണസഹായി മോഡലുകളും തിരഞ്ഞെടുക്കാം. സാമ്പത്തിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് അനുയോജ്യമായ ഉപകരണങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനൊപ്പം നോ കോസ്റ്റ് EMI സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കരുതലിന് കാലപരിധിയില്ല… സേവനം എന്നും തുടരുന്നു!

ഹിയറിങ് എയ്ഡ് വാങ്ങുന്നതോടെ സേവനം അവസാനിക്കുന്നില്ല. ദീർഘകാല വാറന്റി, എക്സ്ചേഞ്ച് സൗകര്യം, സൗജന്യ ബാറ്ററി സേവനം തുടങ്ങി നിരവധി ആനുകൂല്യങ്ങളിലൂടെ ഉപഭോക്താക്കളുമായുള്ള ദീർഘകാല ബന്ധത്തിനും ജെ കെ ഹിയറിങ് പ്രാധാന്യം നൽകുന്നു. പ്രായാധിക്യമോ മറ്റ് അസൗകര്യങ്ങളോ കാരണം ക്ലിനിക്കിലെത്താൻ കഴിയാത്തവർക്കായി ഹോം വിസിറ്റ് സൗകര്യവും ലഭ്യമാണ്.

കൊല്ലം മുതൽ വിവിധ കേന്ദ്രങ്ങളിലേക്ക്… വിശ്വാസത്തിന്റെ സാന്നിധ്യം!

കൊല്ലം ഉപാസന ആശുപത്രിക്ക് എതിർവശത്തുള്ള ഹെഡ് ഓഫീസിനൊപ്പം കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, പരിപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലും ജെ കെ ഹിയറിങ്ങിന്റെ സേവനം ലഭ്യമാണ്.

22 വർഷത്തെ അനുഭവവും ആധുനിക സാങ്കേതികവിദ്യയും ഉപഭോക്തൃസൗഹൃദ സമീപനവും കൈമുതലാക്കി മുന്നേറുന്ന ജെ കെ ഹിയറിങ് ക്ലിനിക്, കേൾവിയുടെ ലോകത്തേക്ക് വീണ്ടും ആത്മവിശ്വാസത്തോടെ മടങ്ങാൻ നിരവധി പേർക്ക് വഴിയൊരുക്കുകയാണ്. കേൾവിക്കുറവ് അവഗണിക്കാതെ കൃത്യമായ പരിശോധനയും വിദഗ്ധ നിർദേശവും തേടുക. കാരണം നല്ല കേൾവി ജീവിതത്തിന്റെ സന്തോഷം കൂടിയാണ്.

JK HEARING CLINIC & SPEECH THERAPY CENTRE
(A MULTI BRAND HEARING AID CENTRE)

For Appointments & Further Enquiries:
📞 75618 70007

ഹെഡ് ഓഫീസ്: ഉപാസന ആശുപത്രിക്ക് എതിർവശം, കൊല്ലം.

ബ്രാഞ്ചുകൾ: കരുനാഗപ്പള്ളി | കൊട്ടാരക്കര | പുനലൂർ | പാരിപ്പള്ളി | മാവേലിക്കര

നിശബ്ദതയിൽ നിന്നും ശബ്ദങ്ങളുടെ ലോകത്തേക്ക്…. ജീവിതത്തിന്റെ സന്തോഷവും ആത്മവിശ്വാസവും വീണ്ടെടുക്കാം!

Back to top button