NEWS
സൗദി എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആകാശത്തുവെച്ച് തകർത്ത് സഖ്യസേന

റിയാദ്: യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയുടെ ചെങ്കടൽ തീരമേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഖ്യസേന തകർത്തു. സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലികിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
സൗദിയുടെ സുപ്രധാന ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണശ്രമം. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ യാൻബു ടെർമിനലിനെയും, തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ ജിസാൻ റിഫൈനറിയെയും തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് തീവ്രവാദികൾ മിസൈൽ വിക്ഷേപിച്ചത്. എന്നാൽ, സഖ്യസേനയുടെ സമയോചിതമായ ഇടപെടലിലൂടെ മിസൈൽ ആകാശത്തുവെച്ചുതന്നെ തകർക്കാൻ സാധിച്ചു.




