NEWS

ശബരിമല വെർച്വൽ ക്യൂ: ബുക്കിംഗ് ദിവസം ദർശനം നടത്തിയില്ലെങ്കിൽ മണ്ഡലകാലത്ത് വീണ്ടും അവസരമില്ല

ശബരിമല ∙ അയൽസംസ്ഥാനങ്ങളിലെ ചില ട്രാവൽ ഏജൻസികൾ ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ വൻതോതിൽ കൈക്കലാക്കി മറിച്ചുവിൽക്കുന്നത് തടയാൻ കർശന നടപടികളുമായി ദേവസ്വം ബോർഡും പൊലീസും രംഗത്ത്. ഇതിനായി വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം.

ദർശനത്തിനായി ബുക്ക് ചെയ്ത ശേഷം കൃത്യസമയത്ത് എത്താത്തവർക്കും, ബുക്കിങ് റദ്ദാക്കാൻ തയ്യാറാകാത്തവർക്കും ഈ മണ്ഡലകാലത്ത് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ലഭിക്കില്ല. അതേസമയം, നിശ്ചയിച്ച തീയതിയിൽ എത്താൻ പ്രയാസമുള്ള ഭക്തർക്ക് മറ്റൊരു ദിവസത്തേക്ക് സ്ലോട്ട് മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തും. ബുക്കിങ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കും. ഈ മണ്ഡലകാലത്ത് തന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കൂട്ടത്തോടെയുള്ള ബുക്കിങ് പൂർണ്ണമായും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, കഴിഞ്ഞ ദിവസം മുതൽ ആധാർ അധിഷ്ഠിത ഒടിപി (OTP) വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

Fashion ⏭️

Back to top button