NEWS

ഏകാന്തതയുടെ പിടിയിൽ കേരളം: ജപ്പാൻ മാതൃകയിൽ കുഡോകുഷി ഭീഷണി ഉയരുന്നു

ഏകാന്തതയെ മറികടക്കാൻ പ്രത്യേക മന്ത്രിയെത്തന്നെ നിയോഗിച്ചിരിക്കുകയാണ് ജപ്പാൻ. വിവാഹ ജീവിതത്തോടും പ്രണയബന്ധങ്ങളോടും മുഖംതിരിക്കുന്ന പുതുതലമുറയുടെ പ്രവണത കേരളത്തിലും കണ്ടുതുടങ്ങുന്നുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജപ്പാനിലെ അതേ പാതയിലൂടെയാണ് കേരളവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട ജീവിതങ്ങൾക്കിടയിൽ ആരും അറിയാതെ മരണം സംഭവിക്കുന്ന ‘കുഡോകുഷി’ അഥവാ ഏകാന്തമരണം എന്ന ഭയാനകമായ അവസ്ഥയിലേക്ക് നമ്മുടെ നാടും നീങ്ങുകയാണോ എന്ന സംശയം ഉയരുന്നു. വീടുകൾക്കുള്ളിൽ ആരുമറിയാതെ തണുത്തുറഞ്ഞ നിലയിൽ മനുഷ്യശരീരങ്ങൾ കണ്ടെത്തുന്ന വാർത്തകൾ വരുംകാലത്ത് കേരളത്തിലും ഒരു പേടിസ്വപ്നമായി മാറുമോയെന്ന ആശങ്ക ശക്തമാണ്.

Fashion ⏭️

Back to top button